ന്യൂദല്‍ഹി: പേപ്പട്ടികളേയും അപകടകാരികളായ തെരുവ് നായ്‌ക്കളെയും കൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒരു തടസ്സവുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പേപ്പട്ടികളെ കൊല്ലുന്നതിനെ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ്. മൃഗസംരക്ഷണ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു
ഇവയെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതിയുമുണ്ട്. മനുഷ്യ ജീവന് നായകളേക്കാള്‍ വിലയുണ്ടെന്ന നിലപാടില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു നവംബറില്‍ കോടതി ഉത്തരവിട്ടത്.
മൃഗസംരക്ഷണ നിയമം കര്‍ശനമായി പാലിച്ചുവേണം ഉത്തരവ് നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.തെരുവു നായ്‌ക്കളെ വന്ധ്യംകരിക്കണമെന്നും ഷെല്‍റ്റര്‍ ഹോമുകള്‍ നിര്‍മ്മിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഇടക്കാല ഉത്തരവ്. മാത്രമല്ല വിഷയം പ്രത്യേകമായി പരിഗണിച്ച് സപ്തംബര്‍ 20ന് കോടതി വാദം കേള്‍ക്കുന്നുണ്ട്. ശല്യത്തെപ്പറ്റി പഠിക്കാനും കടിയേല്‍ക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനും ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നിയമിച്ചിട്ടുണ്ട്.
















