Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

13ാം പഞ്ചവല്‍സര പദ്ധതി ഡിസംബറോടെ തയ്യാറാവും: ഡോ. വി.കെ രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 08:47 pm IST
inKannur

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട പശ്ചാത്തലത്തില്‍ 13ാം പഞ്ചവല്‍സര പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ.രാമചന്ദ്രന്‍. ഡിസംബറോടെ പഞ്ചവല്‍സര പദ്ധതിയുടെ കരട് തയ്യാറാക്കാനാണ് ബോര്‍ഡിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലകളിലൂടെ നടത്തുന്ന പഠനയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം ഡിപിസി കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പുതലവന്‍മാരുമായി സംസാരിക്കുകയായിരുന്നു.

ഓരോ ജില്ലയിലെയും വിവിധ മേഖലകളിലെ നിലവിലെ അവസ്ഥ, ശക്തി-ദൗര്‍ബല്യങ്ങള്‍, പ്രശ്‌നങ്ങള്‍, വികസന സാധ്യതകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം. ചരിത്രപരമായും സാംസ്‌കാരികമായും രാഷ്‌ട്രീയമായും ഏറെ സവിശേഷതയുള്ള ജില്ലയാണ് കണ്ണൂര്‍. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വികസന രംഗത്ത് ഏറെ സാധ്യതകള്‍ ഇവിടെയുണ്ട്. അവ പരമാവധി ഉപയോഗപ്പെടുത്തും വിധമുള്ള പ്രത്യേക വികസന പദ്ധതികളാണ് ജില്ലയ്‌ക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്‍പ്പെടെ വ്യക്തമാക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് ആസൂത്രണ ബോര്‍ഡിന്റെ ശ്രമമെന്ന് ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്‌നതുല്യവും എന്നാല്‍ പ്രായോഗികവുമായ വികസന പദ്ധതികള്‍ ബജറ്റിലൂടെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ധനികര്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്നതാണ് വിമാനത്താവളം പോലുള്ള വന്‍കിട പദ്ധതികളെന്ന വാദത്തില്‍ കഴമ്പില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നാടിന്റെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം നാനാതലങ്ങളിലായി വന്‍വികസന സാധ്യതയാണ് ഇത് തുറന്നിടുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ വളര്‍ച്ചയിലൂടെ നാടിന്റെ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണിത്.

ആഗോള, ദേശീയ സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമെന്ന നിലയ്‌ക്ക് അവയില്‍ നിന്ന് പാടെ മാറിനില്‍ക്കാന്‍ കേരളത്തിനാവില്ല. എന്നാല്‍ ആഗോളീകരണകാലത്ത് ബദല്‍മാര്‍ഗങ്ങളും ആശ്വാസനടപടികളും ഉള്‍പ്പെടുത്തി മുന്നോട്ടുപോവുകയാണ് പ്രായോഗിക വഴി. നയങ്ങള്‍ രൂപീകരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണെന്നതിനാല്‍ വികസനവും രാഷ്‌ട്രീയവും പരസ്പരം കലരരുതെന്ന വാദം ശരിയല്ല. രാഷ്‌ട്രീയം ഉള്‍ച്ചേര്‍ന്നതാണ് വികസന കാഴ്ചപ്പാടുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍, ടൂറിസം, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വൈദ്യുതി, തുറമുഖ വികസനം, ഫിഷറീസ് തുടങ്ങിയവ മേഖലകളിലെ ജില്ലയിലെ പ്രശ്‌നങ്ങളും സാധ്യതകളും വകുപ്പുതല ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വികസന രംഗത്ത് ഏറെ പിറകിലാണ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെന്ന കാര്യം കാണാതിരുന്നുകൂടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇത് ചെറിയതോതിലെങ്കിലും പരിഹരിക്കുന്നതാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിമാനത്താവളം, തുറമുഖം തുടങ്ങി വികസനത്തിന്റെ അനന്ത സാധ്യതകളാണ് കണ്ണൂരിനെ കാത്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ഭരണതലത്തിലും രാഷ്‌ട്രീയ രംഗത്തും ഇത്രയേറെ പ്രാധാന്യം മുമ്പൊരിക്കലും ജില്ലയ്‌ക്ക് ലഭിച്ചിരിക്കാനിടയില്ല. വികസനകാര്യത്തില്‍ മാതൃകാജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം ഗോപിനാഥന്‍, പി.വി ഗംഗാധരന്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പഠനയാത്രയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കരിമ്പം കൃഷിഫാം, കല്യാശ്ശേരി നെയ്‌ത്ത് സഹകരണ സംഘം, ചോനാടത്തെ റബ്‌കോ ഫാക്ടറി എന്നിവ ഡോ.വി.കെ.രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, സെക്രട്ടറി എം.കെ.ശ്രീജിത്ത്, പ്ലാന്‍ കോഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.