Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അം​ശാ​വ​താ​ര​ങ്ങ​ൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 06:39 pm IST
inSamskriti

എഴാമതായി ദേവകീ ഗർഭത്തിൽപ്പിറന്നത് സാക്ഷാൽ ശേഷനാണ്. യോഗമായ ആ ഗർഭത്തെ അലസിപ്പിച്ച് അത് രോഹിണിയുടെ ഗർഭപാത്രത്തിലേയ്‌ക്ക് മാറ്റി. അഞ്ചാംമാസം ഗർഭം അലസിയെന്ന വാർത്ത കംസന് സന്തോഷം നൽകി. എന്നാൽ ആ ശിശു രോഹിണിയിൽ വളരുകയായിരുന്നു. ആ കുഞ്ഞു സങ്കർഷണനായി. ദേവകി എട്ടാമതും ഗർഭിണിയായി. ദേവകാര്യാർത്ഥം അങ്ങനെ ഭഗവാൻ ഭൂജാതനായി.

ജനമേജയൻ പറഞ്ഞു: ‘മഹർഷേ കശ്യപാംശമായി വസുദേവർ, ശേഷാംശമായി സങ്കർഷണൻ, വിഷ്ണ്വംശമായി കൃഷ്ണൻ എന്നിവർ ജന്മമെടുത്തു എന്ന് മനസ്സിലായി. ഭൂമിദേവിയുടെ അഭ്യർത്ഥനയെ മാനിച്ച് ഭൂഭാരം കുറയ്‌ക്കുവാനായിട്ടാണല്ലോ ഇവരെല്ലാം അവതരിച്ചത്. ബാക്കിയുള്ള കഥാപാത്രങ്ങൾ ഏതൊക്കെ അംശാവതാരങ്ങൾ ആണെന്നുകൂടി പറഞ്ഞു തന്നാലും.’

വ്യാസൻ പറഞ്ഞു: ‘എല്ലാം ഞാൻ ചുരുക്കിയൊന്നു വിവരിക്കാം. കശ്യപാംശൻ വസുദേവർ, അദിതി ദേവകി, ബലഭദ്രൻ അനന്തൻ, ശ്രീനാരായണൻ സ്വയം വാസുദേവനായിപ്പിറന്നു. നരൻ അർജ്ജുനനായിപ്പിറന്നു. യുധിഷ്ഠിരൻ ധർമ്മത്തിന്റെ അംശം, ഭീമൻ വായുവിന്റെ, മാദ്രിയുടെ പുത്രന്മാരായ നകുലനും സഹദേവനും അശ്വിനീദേവകളുടെ അംശം.

കർണ്ണൻ ആദിത്യന്റെ അംശവും വിദുരൻ ധർമ്മാംശവുമാണ്. ദ്രോണർ ബൃഹസ്പതിയുടെയും ദ്രോണപുത്രൻ ശിവന്റെ അംശവുമാണ്. ശന്തനു സമുദ്രാംശം. അദ്ദേഹത്തിന്റെ ഭാര്യ ഗംഗാംശം. ദേവകൻ ഗന്ധർവപതി. ഭീഷ്മർ വസുവിന്റെ അംശം. മരുത്ഗണങ്ങളുടെ അംശം വിരാടരാജാവ്. ദൈത്യനായ അരിഷ്ടന്റെ മകനായ ഹംസന്റെ കുലമാണ് ധൃതരാഷ്‌ട്രന്റേത്. കൃപരും കൃതകർമ്മാവും മരുത് ഗണാംശം തന്നെ. ദുര്യോധനൻ കലിയുടെ അംശം. ശകുനി ദ്വാപരന്റെ അംശം. ധൃഷ്ടധ്യുമ്‌നൻ അഗ്‌നിയംശം. ശിഖണ്ഡി രാക്ഷസാംശം. പ്രദ്യുമ്‌നൻ സനൽകുമാരന്റെ അംശം. ദ്രുപദൻ വരുണാംശം. ദ്രൗപദി ലക്ഷ്മിയുടെ അംശമാണ്. വിശ്വദേവകളുടെ അംശമാണ് പാഞ്ചാലിയുടെ പുത്രരായ അഞ്ചുപേർ.

കുന്തി, ഗാന്ധാരി, മാദ്രി എന്നിവർ യഥാക്രമം സിദ്ധിയും ബുദ്ധിയും ക്ഷമയും അംശാവതാരമെടുത്തവരാണ്. ശ്രീകൃഷ്ണന്റെ പത്‌നിമാരായി വന്നത് ദേവനാരിമാരാണ്. അസുരന്മാർ ഭൂമിയിലെ രാജാക്കന്മാരായി ജനിച്ചു. ഹിരണ്യകശിപുവിന്റെ അംശമാണ് ശിശുപാലൻ. വിപ്രചിത്തിയാണ് ജരാസന്ധൻ. പ്രഹ്ലാദനാണ് ശല്യരായത്. കേശി ഹയഗ്രീവന്റെ, കംസൻ കാലനേമിയുടെ, അരിഷ്ടൻ എന്ന കാളയായി വന്നവൻ ബലിയുടെ പുത്രന്റെ ഇങ്ങനെയാണ് അംശങ്ങൾ.

ചാണൂരനും മുഷ്ടികനുമായത് വരാഹൻ, കിശോരൻ എന്നീ രണ്ടു രാക്ഷസരാണ്. കുവലയാപീഠം എന്ന ആനയായി വന്നത് ദിതിയുടെ പുത്രനായ അരിഷ്ടനാണ്. പൂതന ബലിയുടെ പുത്രിയായിരുന്നു. അവളുടെ അനുജൻ ബകൻ. കാമം, ക്രോധം, യമൻ, രുദ്രൻ എന്നിവയുടെയെല്ലാം അംശഭൂതനാണ് ദ്രോണന്റെ പുത്രനായി ജനിച്ച അശ്വത്ഥാമാവ്.

അങ്ങനെ കൃഷ്ണാവതാരത്തിനു മുൻപായിത്തന്നെ അതിനു തയ്യാറെടുത്ത് രാക്ഷസ വർഗ്ഗവും ദേവന്മാരും അതത് അംശങ്ങളായി ഭൂമിയിൽ അവതരിച്ചിരുന്നു. പുരാണപ്രസിദ്ധമായ അംശാവതാരങ്ങൾ ആരൊക്കെയെന്നു ഞാൻ വിവരിച്ചുവല്ലോ.

ബ്രഹ്മാദികൾ മഹാവിഷ്ണുവിന്റെ അടുത്ത് അപേക്ഷയുമായി ചെന്ന സമയത്ത് ഭഗവാൻ കറുപ്പും വെള്ളയുമായ രണ്ടു മുടിയിഴകൾ നൽകിയത്രേ!. കൃഷ്ണൻ ശ്യാമവർണ്ണനായും ബലരാമൻ ശ്വേതവർണ്ണനായും ജനിക്കാൻ ഇതാണത്രേ കാരണം. ഭൂഭാരം തീർക്കാനായി അവതരിച്ച ഇവരുടെ ചരിതം കേൾക്കുന്നത് തന്നെ സകലപാപങ്ങളെയും ഇല്ലാതാക്കും.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.