കണ്ണൂര്‍: മക്കളുടെ നിരന്തരമായ ഉപദ്രവത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് മാതാവ് എസ്പിക്ക് പരാതി നല്‍കി. ഇരിണാവ് കാവിലെവളപ്പില്‍ ഹൗസില്‍ ഗീതയാണ് മക്കളായ രാഗേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെ പരാതിയുമായെത്തിയത്. രാഹുലിന്റെ കൂടെയാണ് ഗീത താമസിച്ച് വരുന്നത്. ഗീതയുടെ അമ്മയുടെ പേരിലുള്ളതായിരുന്നു ഇവര്‍ താമസിച്ചുവരുന്ന വീട്. എന്നാല്‍ അവര്‍ ഗീതയുടെ ആണ്‍മക്കളായ രാഗേഷിന്റെയും രാഹുലിന്റെയും പേരിലാണ് വീടും സ്വത്തും എഴുതി നല്‍കിയത്. ഇതേ തുടര്‍ന്ന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കുന്നതിനായി മാനസികമായും ശാരീരികമായും മകന്‍ ഉപദ്രവിക്കുകയാണെന്ന് ഗീത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മക്കളുടെ നിരന്തരമായ ഉപദ്രവത്തിനെതിരെയും കണ്ണപുരം എസ്‌ഐ ബിനുമോഹന്റെ അന്യായ നടപടിക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്പിക്കും മനുഷ്യവകാശകമ്മീഷന്‍ ചെയര്‍മാനും വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്.
















