കൊല്ലം: കാശ്മീരില്‍ മരിച്ച സൈനികന്‍ അഞ്ചാലുംമൂട് ചെമ്മക്കാട് അഭിലാഷ് ഭവനത്തില്‍ അനീഷ്ബാബുവിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മദ്രാസ് റെജിമെന്റിലെ സൈനികമേധാവിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. രാത്രി തിരുവനന്തപുരത്ത് വിമാനമാര്‍ഗം എത്തിച്ച മൃതദേഹം രാവിലെ പാങ്ങോട് സൈനികക്യാമ്പിലെ പ്രത്യേകവാഹനത്തില്‍ റോഡ് മാര്‍ഗം നാട്ടിലെത്തിച്ചു. അനീഷ്ബാബു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആലൂംമൂട് പണയില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒന്നിനോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അനീഷ് ബാബുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്ത്രീകളടക്കം നൂറുക്കണക്കിന് പേര്‍ ചെമ്മക്കാട്ടെ വീട്ടുവളപ്പില്‍ രാവിലെ മുതല്‍ എത്തിച്ചേര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി.ജെ.മേഴ്‌സിക്കുട്ടിയമ്മ, ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടര്‍ ഡി.മിത്ര, സിറ്റി പോലീസിന് വേണ്ടി കമ്മീഷണര്‍ സതീഷ് ബിനോ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ബിജെപി സംസ്ഥാന സമിതിക്ക് വേണ്ടി ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ആര്‍എസ്എസ് തിരുവന്തപുരം സംഭാഗ് പ്രചാരക് ടി.എസ്.അജയകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ,് പൂര്‍വസൈനിക സേവാപരിഷത്ത് രക്ഷാധികാരി കെ.കെ. ജോണ്‍, ജില്ലാ സെക്രട്ടറി മൗട്ടത്ത് ഉണ്ണിത്താന്‍, പനയം പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീല, ജില്ലാ പഞ്ചായത്തംഗം ഡോ.കെ. രാജശേഖരന്‍, ബിജെപി പഞ്ചായത്തംഗങ്ങളായ മോഹനന്‍, സുനിത ബിജെപി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് സജിത്ത് അമ്പഴവയല്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഒരാഴ്ച മുമ്പ് അനീഷ്ബാബുവിന് സൈനികക്യാമ്പിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
















