്തിരുവനന്തപുരം: ജന്മഭൂമി സബ്എഡിറ്റര്‍ സേവ്യര്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ‘സീബ്രാവരകള്‍’ എന്ന സിനിമയുടെ പൂജാകര്‍മ്മം തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലില്‍ നടന്നു. സംഗീതസംവിധായകന് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ചു.
സംവിധായകന് സജിന്‍ലാല്‍, നിര്‍മ്മാതാവ് എഫ്.ഷംനാദ്, സേവ്യര്‍, നടിമാരായ മേഘ്നരാജ്, അന്‍സിബ, സുരേഖ, സോണിയ, നടന്മാരായ ബൈജു, ജയന് ചേര്‍ത്തല, പ്രദീപ്, കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് സീബ്രാവരകള്‍ നിര്‍മ്മിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. യേശുദാസും ചിത്രയുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാന വാരം ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: