അങ്കാറ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 30,000 അഭായാര്‍ത്ഥികള്‍ സിറിയയില്‍ നിന്നും തുര്‍ക്കി അതിര്‍ത്തിയിലേക്ക് പലായനം ചെയ്തതായി മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട്.
അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളെ തുര്‍ക്കി സുരക്ഷാ സൈനികര്‍ വെടിവെയ്‌ക്കുന്നതായും യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മനുഷ്യാവകാശ കമ്മീഷനംഗം നദീം ഹുറെ പറഞ്ഞു. അതേസമയം അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുവാദം നല്‍കുന്നുണ്ട്.
ഐഎസ് ആക്രമണങ്ങളെ തുടര്‍ന്ന് ഇക്ദ, ഹരമീന്‍ അല്‍ഷം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍
പലായനം ചെയ്തതിനെ തുടര്‍ന്ന് പ്രദേശം വിജനമായിരിക്കുകയാണ്. അഞ്ചുവര്‍ഷമായി നീണ്ടു നില്‍ക്കുന്ന ഐഎസ് ആക്രമണങ്ങളില്‍ 270000 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്.
















