Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാലപ്പിള്ളി ഹാരിസണ്‍ റബ്ബര്‍ തോട്ടം കളകള്‍ നശിപ്പിക്കാന്‍ മാരകവിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 10:06 pm IST
in Thrissur

പുതുക്കാട്: ഹാരിസണ്‍ കമ്പനിയുടെ അഞ്ച് ഡിവിഷനുകളിലെ റബ്ബര്‍ തോട്ടങ്ങളിലാണ് കളകള്‍ നശിപ്പിക്കാന്‍ മാരക വിഷപ്രയോഗം നടത്തുന്നത്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഗ്ലേയ്‌സില്‍ എന്ന നാശിനിയാണ്. പാലപ്പിളളി മേഖലയിലുള്ള ഹെക്ടര്‍ കണക്കിന് തോട്ടങ്ങളിലാണ് കളനാശിനി പ്രയോഗിക്കുന്നത്.

ടാര്‍ വീപ്പകളില്‍ കൊണ്ടുവരുന്ന ലായിനി സ്‌പ്രേ ചെയ്താണ് കളകള്‍ നശിപ്പിക്കുന്നത്. സ്‌പ്രേ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കളകള്‍ കരിഞ്ഞു പോവുകയാണ് ചെയ്യുന്നത്.വ്യാപകമായി ഇത് ഉപയോഗിക്കുന്നതു മൂലം കാന്‍സറും വൃക്കരോഗങ്ങളും പിടിപ്പെടാന്‍ സാധ്യതയുണ്ടെന്ന് പീനങ്ങള്‍ നടത്തിയ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്ള ഗ്ലേയ്‌സില്‍ കളനാശിനി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തോട്ടങ്ങളില്‍ കമ്പനി അധികൃതര്‍ ഉപയോഗിക്കുന്നത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ സ്ത്രീ തൊഴിലാളികളെ വച്ചാണ് വിഷപ്രയോഗം നടത്തുന്നത്.പരന്ന പ്രദേശങ്ങളില്‍ മാത്രം കളകള്‍ നശിപ്പിക്കാനുള്ള ഗ്ലേയ്‌സില്‍ മലമുകളിലും ചെരിഞ്ഞ പ്രദേശങ്ങളിലും ഉള്ള തോട്ടങ്ങളിലാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതു മൂലം വെള്ളത്തില്‍ അലിഞ്ഞിറങ്ങുന്ന വിഷം തോട്ടങ്ങളിലെ നീര്‍ചാലുകളിലൂടെ ഒഴുകിയെത്തി കുറുമാലി പുഴയിലാണ് എത്തിചേരുന്നത്.നിരവധി കുടിവെള്ള പദ്ധതികളുള്ള പുഴയില്‍ വിഷം കലര്‍ന്ന വെള്ളം എത്തുന്നതോടെ കുടിവെള്ളം ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപ്പെടാനും സാധ്യതയുണ്ട്. പുഴയിലെ സൂഷ്മജീവികളും ജലസസ്യങ്ങളുമാണ് ആദ്യം നശിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2015 ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടന നടത്തിയ പരിശോധനയില്‍ ഗ്ലേയ്‌സില്‍ കളനാശിനിയെ 2അ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഗ്ലേയ്‌സില്‍ ശ്രീലങ്കയില്‍ നിരോധിച്ചിരുന്നു.

ഇന്ത്യയില്‍ ഗ്ലേയ്‌സില്‍ ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് ഹാരിസണ്‍ കമ്പനി കളനാശിനി പ്രയോഗിക്കുന്നത്. ദിവസങ്ങളായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരെ സമീപവാസികളും രംഗത്തെത്തിയിട്ടുണ്ട്.

കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാരിക്കുളം സ്വദേശി മുഹമ്മദ് വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിരുന്നു.മുഹമ്മദ്ദിന്റെ വീടിന് രണ്ട് മീറ്റര്‍ അകലത്തിലാണ് തോട്ടത്തില്‍ കളനാശിനി പ്രയോഗം നടത്തിയത്.ഇതുമൂലം മാരകരോഗങ്ങള്‍ പിടിപ്പെടുമെന്ന ഭീതിയിലാണെന്നും കമ്പനി അധികൃതര്‍ കളനാശിനി പ്രയോഗത്തെ നിസ്സാരവല്‍ക്കരിക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാരിക്കുളത്തും പരിസര പ്രദേശങ്ങളിലും നടത്തുന്ന അനധികൃത കളനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്തംഗം മുഹമ്മദാലി കുയിലന്‍തൊടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.