Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:57 pm IST
inThrissur

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡില്‍ അനധികൃതമായി ആശുപത്രി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ സംബന്ധിച്ചുള്ള ഫയല്‍ കഴിഞ്ഞ 6 മാസമായി കൗണ്‍സിലിന്റെ അജണ്ടയില്‍ വരാതെ ചെയര്‍പേഴ്‌സണ്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ്‌വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ നഗരസഭാ കൗണ്‍സിലിന്റെ നടുത്തളത്തില്‍ ഇറങ്ങി.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ സഹകരണ ആശുപത്രി അപേക്ഷ വയ്‌ക്കുകയും അത് കൗണ്‍സിലിന്റെ അജണ്ടയില്‍ വരികയും ചെയ്തു. നഗരസഭയുടെ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത് പരസ്യപ്പെടുത്തി ആ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെ ക്ഷണിച്ച് നഗരസഭാ വ്യവസ്ഥകള്‍ക്ക് വിധേയമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ അനുവാദം നല്‍കുവാന്‍. എന്നാല്‍ ഈ വെയ്റ്റിംഗ് ഷെഡിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നും, മാത്രമല്ല ഈ സ്ഥാപനം രഹസ്യമായി അപേക്ഷ വയ്‌ക്കുകയും അത് അജണ്ടയില്‍ വരികയുമാണ് ഉണ്ടായതെന്ന് ബി ജെ പി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

15 അടി ഉയരത്തില്‍ പരസ്യം വയ്‌ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഈ വെയ്റ്റിങ് ഷെഡ് വെയിലില്‍നിന്നോ മഴയില്‍ നിന്നോ യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്ന് നഗരകാര്യ റീജണല്‍ ജോ.ഡയറക്ടര്‍ നേരിട്ട് വന്ന് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതാണെന്നും, ഈ വെയ്റ്റിംഗ് ഷെഡില്‍ അനധികൃതമായി ഇവര്‍ പരസ്യം പ്രദര്‍ശിപ്പിച്ചതായും ബി ജെ പി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

നഗരസഭാ സ്ഥലത്ത് പരസ്യം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അത് പരസ്യപ്പെടുത്തി ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ അത് ലേലം ചെയ്യണം എന്നത് നിലനില്‍ക്കെ ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ നഗരകാര്യ ഡയറക്ടര്‍ക്കും റീജണല്‍ നഗരകാര്യ ഡയറക്ടര്‍ക്കും പരാതി സമര്‍പ്പിച്ചതായും, പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയും നഗരസഭയ്‌ക്കുണ്ടായിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതുമാണ്. അടിയന്തിരമായി ലേലനടപടികള്‍ സ്വീകരിച്ച് അനധികൃതമായി പരസ്യം പ്രദര്‍ശിച്ചവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പകരം, ഈ ഫയല്‍ ചെയര്‍പേഴ്‌സണ്‍ രാഷ്‌ട്രീയ താത്പര്യങ്ങളുടെ പേരില്‍ മാസങ്ങളായി തടഞ്ഞു വച്ചിരിക്കുന്നത് നഗരസഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ അഴിമതിയാണെന്നും ഇവര്‍ പറഞ്ഞു.

വെയ്റ്റിങ് ഷെഡിന് 2015 ഏപ്രിലില്‍ കൗണ്‍സില്‍ നിര്‍മാണാനുമതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ പരസ്യ പ്രദര്‍ശനം തുടങ്ങിയിട്ടുള്ളതാണ്. അന്നുമുതല്‍ ഇന്ന് വരെയുള്ള പരസ്യത്തുക , ലേലത്തുക എന്നിവ കണക്കാക്കി സഹകരണ ആശുപത്രിയില്‍ നിന്ന് ഈടാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

മുന്‍സിപ്പല്‍ മൈതാനം ചാന്ദ്‌വി ക്രിയേഷന്റെ ഷൂട്ടിംഗിനായി നല്‍കുന്നത് കൗണ്‍സിലില്‍ എതിര്‍ത്തു. ഷൂട്ടിംഗിനായി താത്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രണ്ട് മാസക്കാലയളവിന് ശേഷം മാറ്റുന്നതുമാണ്. എന്നാല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ആണി, കമ്പി തുടങ്ങി അപകടവസ്തുക്കള്‍ പിന്നീട് മൈതാനം ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുമെന്ന് കാണിച്ചാണ് കൗണ്‍സില്‍ അനുമതി നിഷേധിച്ചത്.

കടകളിലും വീടുകളിലും ജൈവവും അജൈവവുമായി വേര്‍തിരിച്ച് വച്ചിട്ടുള്ള മാലിന്യങ്ങള്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ ശേഖരിക്കുന്നില്ലെന്നും മാലിന്യങ്ങള്‍ എടുക്കുന്നതിന് ചുങ്കം ചോദിക്കുന്നതായിട്ടും സംശയം രേഖപ്പെടുത്തുകയും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.