പാലക്കാട്: പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി പരിഗണിച്ച് ബ്രാഹ്മണ സമൂഹത്തിന്റേയും അഗ്രഹാരങ്ങളുടേയും നിലവാരം നിലനിര്‍ത്തുമെന്ന് നിയമ സാംസ്ക്കാരിക പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്. ഇത്തരത്തില്‍ സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന എല്ലാവര്ക്കും സാമൂഹ്യനീതീ ഉറപ്പാക്കാന്‍ പ്രയോഗികമായി പരിശ്രമിക്കും . കല്പാത്തി മഹാഗണപതി കല്യാണ മണ്ഡപത്തില്‍ കേരള മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ(സമുന്നതി) അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ’ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട ധനസഹായ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രാഹമണസമൂഹം ഇന്ന് പലകാരണങ്ങളാല്‍ സാമ്പത്തിക പിന്നാക്ക അവസ്ഥ നേരിടുന്നുണ്ട്. കലയിലൂടേയും സംഗീതത്തിലൂടെയും ഒരു സംസ്ക്കാരത്തെ രൂപപ്പെടുത്തിയ ബ്രാഹ്മണ സമൂഹത്തിന്റെ പ്രശ്നം സാമൂഹ്യനീതിയുടെ ഭാഗമാണ്. സമൂഹത്തില്‍ ഇത്തരത്തില്‍ ദാരിദ്രാവസ്ഥ നേരിടുന്നവര്‍ക്ക് സംവരണം ഉറപ്പുവരുത്തികൊണ്ട് മാത്രമെ സാമൂഹ്യനീതി സാധ്യമാവു എന്നുളളത് കൊണ്ട് ഇത്തരം പ്രശ്നങ്ങളില്‍ ഒരു ഭരണഘടനഭേദഗതി തന്നെ ആവശ്യമുണ്ട്. ജില്ലയിലെ 108 അഗ്രഹാരങ്ങളില്‍ 150-തോളം ഭവനങ്ങള്‍ ജീര്‍ണ്ണാവസ്ഥ നേരിടുന്നുണ്ട്. അഗ്രഹാരങ്ങളില്‍ ശോചനീയമായ ഭവനങ്ങളുളളവര്, ഭവനമില്ലാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് മുന്‍ഗണന നല്‍കികൊണ്ട് പ്രശ്നം പരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ ശോചീനയമായ ഭവനങ്ങള്‍ അധികൃതര്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പഴയതലമുറയുടെ സംഭാവന പുതുതലമുറയെ പരിചിതമാക്കുക എന്നലക്ഷ്യത്തോടെ ജില്ലയില്‍ തരൂര്‍ മണ്ഡലത്തില്‍ 50ലക്ഷം ചെലവില്‍ പത്മശ്രീ എംഡി രാമനാഥന്റെ സ്മരണാര്‍ത്ഥം സാംസ്ക്കാരിക നിലയം നിര്‍മ്മിക്കും. വി.ടി ഭട്ടതിരിപ്പാടിന്റെ സ്മാരണാര്്ത്ഥം ജില്ലയില്‍ 40 കോടി ചിലവിട്ട് സാംസ്ക്കാരിക സമുച്ചയം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുളള 80-തോളം ഉപഭോക്താക്കളില്‍ കല്‍പ്പാത്തി, പഴയ കല്‍പ്പാത്തി, ചാത്തപ്പുരം, ഗോവിന്ദപുരം ,ലക്ഷ്മി നാരായണപുരം, കുഴല്‍മന്ദം, കിഴക്കഞ്ചേരി, തൃത്താമര, തിരുനെല്ലായ്, നൂറണി, തെന്നിലാപുരം , കുനിശ്ശേരി, എന്നി അഗ്രഹാരങ്ങളിലെ 39 കുടുംബങ്ങള്‍ക്കായി 51.70 ലക്ഷമാണ് മന്ത്രി ആദ്യ ഗഡുവായി ചടങ്ങില്‍ വിതരണം ചെയ്തത്. രണ്ടാം ഗഡു പരിശോധന പൂര്‍ത്തിയാവുന്ന മുറയ്ക്ക് അടുത്ത മാസം വിതരണം ചെയ്യുമെന്ന് സംസ്ഥാന മുന്നാക്ക സമുദായ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഭവന സമുന്നതി പദ്ധതി ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ബ്രാഹ്മണസഭ പ്രസിഡന്റും, സമുന്നതി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കരിമ്പുഴ രാമന്, കൗണ്‍സിലര്‍ ടി.എസ്.മീനാക്ഷി , സമുന്നതി ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: