മൂന്നാര്‍: വിനോദ സഞ്ചാരിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം. മൂവായിരം രൂപയും ഡ്രസ് അടങ്ങിയ ബാഗും കവര്‍ന്നു. ഇടപ്പള്ളി സ്വദേശി നിഷാന്തിന്റെ കാറിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. എകോ പോയിന്റില്‍ കാര്‍ നിര്‍ത്തിയ ശേഷം സംഘം കാഴ്ചകള്‍ കാണാന്‍ ഇറങ്ങിയിരുന്നു. ഇതിന് ശേഷം അരമണിക്കൂറിനകം മടങ്ങിയെത്തുകയും ചെയ്തു.
അപ്പോളാണ് ഗ്ലാസ് തകര്‍ന്ന് കിടക്കുന്നത് കാണുന്നത്. എങ്ങനെ ഗ്ലാസ് തകര്‍ത്തു എന്നത് വ്യക്തമല്ല. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അവധി ദിവസം ആയതോടെ മൂന്നാറിലെ തിരക്ക് ക്രമാധീതമായി വര്‍ദ്ധിച്ചിരുന്നു.
ഈ സാഹചര്യം മുതലെടുത്താണ് മോഷണമെന്നാണ് വിവരം.
















