പത്തനംതിട്ട: ചുട്ടിപ്പാറ ക്ഷേത്രത്തിലെ വഞ്ചികുത്തി തുറന്ന് പണം അപഹരിച്ച ബംഗാളി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. വൈകുന്നേരം 3.30 ഓടെയാണ് സംഭവം. പണം മോഷ്ടിച്ച ബംഗാളി സ്വദേശിയായ പരുമള് മലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഒരു വഞ്ചി കുത്തിതുറന്ന് 2500 രൂപയോളം കൈക്കലാക്കിയ ശേഷം സമീപത്തെ രണ്ടാമത്തെ വഞ്ചി പൊളിക്കാന്‍ ശ്രമിക്കവെ സമീപത്തായി ഉണ്ടായിരുന്ന യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടികൂടി. ഇതുകണ്ട് മോഷ്ടാവ് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പുറകെ ഓടി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: