ന്യൂ പ്ലാനറ്റ് ഫിലിംസിന്റെ ബാനറിൽ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്പിവള. കഥ, തിരക്കഥ -സന്തോഷ് ഓലത്താന്നി, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, സംഭാഷണം-ഹാജാമൊയ്നു.
ശ്രുതി സുരേഷ്, അനന്ത് ജയചന്ദ്രൻ, നന്ദു, മോഹൻ അയിരൂർ, നീനാകുറുപ്പ്, പാർവ്വതി, ദേവീചന്ദന, എം.ആർ.ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, നിഷികാന്ത്, ദിനേശ് പണിക്കർ, ഷാനവാസ്, ഷിബു ഡാസ്ലർ, ജിജാസുരേന്ദ്രൻ എന്നിവരഭിനയിക്കുന്നു.
തിരുവനന്തപുരം, പൊന്മുടി, തൂത്തുക്കുടി, ഗുണ്ടൽപേട്ട്, കുട്ടനാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
വിജയകൃഷ്ണന്റെ ‘ഒസ്യത്ത്’
ചലച്ചിത്രമാകുന്നു
ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ രചിച്ച ‘ഒസ്യത്ത്’ എന്ന നോവൽ ചലച്ചിത്രമാകുന്നു. ജിത്തു ജോണി, അരുൺ, പ്രകാശ് ബാരെ, കൊച്ചുപ്രേമൻ, അരുൺ നായർ, രാജ്മോഹൻ ഉണ്ണിത്താൻ, ഭാഗ്യലക്ഷ്മി, സംഗീതമോഹൻ, മീനാകൃഷ്ണ, ഗായത്രി, കുളപ്പുള്ളി ലീല, വിന്ദുജ വിക്രമൻ എന്നിവരഭിനയിക്കുന്നു.
ബാനർ-അനുശ്രീ പ്രൊഡക് ഷൻസ്, തിരക്കഥ, സംഭാഷണം, ഗാനരചന-വിജയകൃഷ്ണൻ, നിർമ്മാണം, സംവിധാനം-വിനീത് അനിൽ, ഛായാഗ്രഹണം-യദു വിജയകൃഷ്ണൻ, സംഗീതം-ലിയോ ടോം. പിആർഒ-അജയ് തുണ്ടത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: