പാനൂര്‍: ബാങ്ക് വിളിയിലും കൈകടത്തി സിപിഎം. എ.എന്‍.ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കാതെ സിപിഎം നേതൃത്വം. പാനൂരില്‍ പ്രൊ:എപി.അബ്ദുള്‍ ഖാദര്‍ ട്രസ്റ്റ് സംഘടിപ്പിച്ച മാനവസംഗമത്തിലാണ് എ.എന്‍.ഷംസീര്‍ എംഎല്‍എ വിവാദ പ്രസംഗം നടത്തിയത്. ടൗണില്‍ അഞ്ചു പളളികളുണ്ടെങ്കില്‍ അഞ്ചിടത്തു നിന്നും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് എ.എന്‍.ഷംസീര്‍ ഉന്നയിച്ചത്. നമസ്‌ക്കാര സമയം അറിയിക്കാണ് ബാങ്ക് വിളി. അതിനാല്‍ അറിയിപ്പിനായി ഒരു പളളിയില്‍ നിന്നു മാത്രം ബാങ്ക് വിളിച്ചാല്‍ പോരെ. ഇതാണ് എ.എന്‍.ഷംസീറിന്റെ വിവാദപ്രസംഗം. ഇതിനെതിരെ മുസ്ലീംലീഗും മറ്റു മതസംഘടനകളും രംഗത്തു വന്നിട്ടുണ്ട്. സിപിഎം പാനൂര്‍ ഏരിയാകമ്മറ്റി ഇതുവരെ മുസ്ലീംസമുദായത്തെ അപമാനിച്ച വിവാദപ്രസംഗത്തിനെതിരെ അപലപിക്കാത്തതും ശ്രദ്ധേയമാണ്. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തില്‍ വന്ന പിണറായി മന്ത്രിസഭയിലെ എംഎല്‍എയുടെ ഭാഗത്ത് നിന്നും ഇത്തരം വിവാദപ്രസംഗം വന്നതും സാമുദായികമായി ചര്‍ച്ചയായിട്ടുണ്ട്. എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ മതത്തിലും തൊട്ടുകളിച്ചിരിക്കുകയാണ്. എഎന്‍.ഷംസീറിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം കനക്കുന്നുണ്ട്. സഭ്യേതര ഭാഷയിലാണ് ഡ്രോളുകള്‍ വരുന്നത്. പ്രസംഗം നടന്നിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും സിപിഎം നിലപാട് വ്യക്തമാക്കാത്തത് പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
















