ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റുട്രോഫി ജലമേളയ്‌ക്ക് ഇന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജലമേളയ്‌ക്കും ആലപ്പുഴയ്‌ക്കും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 600 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ റോഡുകളും ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നവീകരിക്കും. നഗരത്തിലെ 104 കനാലുകളും ശുചീകരിക്കും. പള്ളാത്തുരുത്തി- പാതിരപ്പള്ളി ബൈപാസ്, നെഹ്‌റുട്രോഫി പാലം, പള്ളാത്തുരുത്തി- കൈനകരി പാലം തുടങ്ങിയവയും ഡിപിആര്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
















