മുണ്ടക്കയം: അനധികൃത ഇന്ധന വില്‍പന കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. ഏന്തയാര്‍ ടൗണിന് സമീപം അനധികൃതമായി പെട്രോളും ഡീസലും വില്‍പന നടത്തിയിരുന്ന മൂലയില്‍ ബിജു, പുത്തന്‍പുരയ്‌ക്കല്‍ നിബു എന്നിവരാണ് അറസ്റ്റിലായത്. 40 ലിറ്റര്‍ ഡീസല്‍, 10 ലിറ്റര്‍ പെട്രോള്‍, ഓയില്‍ എന്നിവ കസ്റ്റഡിയില്‍ എടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് മഫ്ത്തിയില്‍ പെട്രോള്‍ വാങ്ങാനെന്ന വ്യാജേനെയെത്തിയാണ് പിടികൂടിയത്. ഇന്ധനങ്ങള്‍ സൂക്ഷിച്ചിരുന്നത് മതിയായ സുരക്ഷ ഇല്ലാതാണെന്നും കണ്ടെത്തി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു. വി. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സിഐ മോഹന്‍ലാല്‍ എസ്‌ഐ സുരേഷ്, ഷാഡോപോലീസ് എസ്‌ഐ മാരായ ഒ.എം സുലൈമാന്‍, പി.വി വര്‍ഗീസ്, സിപിഒമാരായ വിജയകുമാര്‍, ജോണ്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
















