കുന്നത്തൂര്‍: നിരോധിച്ച പുകയില ഉല്‍പ്പനങ്ങള്‍ കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്ലാസ് റൂമുകളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ കാണാതായത് സ്‌കൂളില്‍ സംഘര്‍ഷത്തിന് കാരണമായി.
ശാസ്താംകോട്ട സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പുകയില ഉല്‍പ്പനങ്ങള്‍ കണ്ടു എന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് ഇവരെ കാണാതായി സംഭവമറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളും സ്‌കൂളിന് മുന്നില്‍ തടിച്ച് കൂടിയത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ തടാകതീരത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.
















