കൊച്ചി: ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ അഭിമുഖത്തില്‍ പറയുന്നു. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതില്‍ തനിക്ക് ഏറെ ദു:ഖമുണ്ടെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നു.
അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു.
2002ലായിരുന്നു അടുത്ത ബന്ധുവായ ഡോ. സുധീര്‍ ശേഖറിനെ ദിവ്യ ഉണ്ണി് വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു താമസം. അര്ജ്ജുന്, മീനാക്ഷി എന്നിവരാണ് മക്കള്‍.
കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം,ഫ്രണ്ട്സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണിയായിരുന്നു നായിക.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013-ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദിവ്യയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: