കൊല്ലം: മോട്ടോര്‍വാഹനവകുപ്പ് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനപരിശോധനയില്‍ പിഴയിനത്തില്‍ 1,77,900 രൂപ ഈടാക്കി. നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഘടിപ്പിച്ച 150 വാഹനങ്ങള്‍ക്കെതിരെയും മറ്റു നിയമലംഘനങ്ങള്‍ നടത്തിയ 140 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാഹനങ്ങളിലെ അനധികൃത ഹോണുകള്‍ നീക്കം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ആര്‍ടിഒ ആര്‍.തുളസീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലയിലെ ജോയിന്റ് ആര്‍ടിഒമാരും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
















