Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ശക്തിക്കും കശ്മീരിനെ അടര്‍ത്താനാവില്ല: രാജ്‌നാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 11:25 pm IST
in India

ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മില്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും പാക് അധീന കശ്മീര്‍ വിഷയത്തില്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകൂ എന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയെ അറിയിച്ചു. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനാവില്ല.

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളികള്‍ കശ്മീരില്‍ നിന്നുയരുന്നത് അനുവദിക്കില്ല. കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നും കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു രാജ്‌നാഥ്‌സിങ്.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനോട് ചര്‍ച്ചയ്‌ക്കില്ല. പാക് അധീന കശ്മീരിനെപ്പറ്റി മാത്രമാണ് പ്രശ്‌നമുള്ളത്. കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്ത് 12ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

4,515 സുരക്ഷാ സൈനികര്‍ക്കും 3,356 പ്രതിഷേധക്കാര്‍ക്കുമാണ് ഒരു മാസമായി നീളുന്ന സംഘര്‍ഷത്തില്‍ ഇതുവരെ പരിക്കേറ്റിട്ടുള്ളതെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പാര്‍ലമെന്റിനെ അറിയിച്ചു. എത്ര സംയമനം പാലിക്കാമോ അത്രയധികം സംയമനത്തിലാണ് സുരക്ഷാ സൈനികര്‍. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീകരരുടെ ഭീഷണി നേരിടുകയാണ്. ലഷ്‌കറെ തോയ്ബ ഭീകരര്‍ സുരക്ഷാ സൈനികരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ട്.

പ്രക്ഷോഭകാരികള്‍ നൂറിലേറെ ആംബുലന്‍സുകള്‍ ഇതുവരെ തകര്‍ത്തിട്ടുണ്ട്. താഴ്‌വരയില്‍ നാനൂറോളം ആംബുലന്‍സുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കശ്മീരിലെ ജനങ്ങള്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് അവകാശപ്പെടാനാവില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനായുള്ള പരിശ്രമത്തിലാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനകത്ത് കശ്മീര്‍ വിഷയത്തില്‍ ഇത്ര ദീര്‍ഘമായ ചര്‍ച്ച നടന്നിട്ടില്ലെന്നും ആരോഗ്യകരമായ ജനാധിപത്യ സംവിധാനമെന്തെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതായും രാജ്‌നാഥ്‌സിങ് പറഞ്ഞു.

കശ്മീര്‍ സുരക്ഷ സൈന്യത്തിന് കൈമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച രാജ്‌നാഥ്‌സിങ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെന്നും ഇതിനടിസ്ഥാനമില്ലെന്നും സഭയെ അറിയിച്ചു. ബീഹാറിനോടും കൊല്‍ക്കത്തയോടും ഉത്തര്‍ പ്രദേശിനോടും എന്നപോലെ തന്നെ കശ്മീരിനെപ്പറ്റിയും ഓരോ ഭാരതീയന്റെയും ഹൃദയം സ്പന്ദിക്കുന്നുണ്ടെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. വിവിധ കക്ഷി നേതാക്കള്‍ രാജ്യസഭയില്‍ നടന്ന കശ്മീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.