കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനാളുകള്‍ പുനരാവിഷ്‌കരിക്കുന്നു. രവീന്ദ്ര ഭാരതി സര്‍വകലാശാലയാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ടാഗോറിന്റെ പൈതൃക വീട് സര്‍വകലാശാലയുടെ കീഴിലാണ്.
1941ല്‍ ടാഗോറിന്റെ മരണത്തിലേയ്‌ക്ക് നയിച്ച കാര്യങ്ങളാണ് പുനരാവിഷ്‌ക്കരിക്കുക.
ടാഗോറിനെ അവസാനം ചികിത്സിച്ച ഡോക്ടര്‍മാരുടെ കുറിപ്പുകളും മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ അവസാന നാളുകളെക്കുറിച്ചുള്ള യാതൊന്നും ഇപ്പോള്‍ മ്യൂസിയത്തില്‍ ഇല്ല. കവി അന്ത്യശ്വാസം വലിച്ച മുറി സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ആരും തന്നെ രോഗത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായിട്ടാണ് ആരാധിച്ചിരുന്നത്. അവസാന
നാളുകള്‍എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. മുറിയുടെ പുറത്തെ വരാന്ത ഓപ്പറേഷന്‍ തീയറ്ററായി മാറ്റി ശസ്ത്രക്രിയ ഇവിടെ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലമുള്ള ദുരിതം കവി അനുഭവിച്ചിരുന്ന കാര്യം ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു വൈസ് ചാന്‍സലര്‍ സവ്യസാചി ബസു റോയ് ചൗധരി പറഞ്ഞു.
1940 സപ്തംബര്‍ 15ന് ടാഗോറിന് വയറു വേദന അനുഭവപ്പെടുകയും നില വഷളാവുകയും ചെയ്തു. മൂത്രം പോകാത്ത അവസ്ഥയായി. ടാഗോറിന് ആയുര്‍വേദ ചികിത്സ നടത്താനായിരുന്നു താല്‍പര്യം. എന്നാല്‍ അലോപ്പതി ചികിത്സയും നല്‍കാന്‍ ബിദിന്‍ റോയ്, നില്‍ രത്തന്‍ സര്‍ക്കാര്‍ എന്നിവര്‍ തീരുമാനിച്ചു.
ശസ്ത്രക്രിയ നടത്താനും അവര്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ നിലകൂടുതല്‍ വഷളാവുകയും മൂത്രം പൂര്‍ണ്ണമായും പോകാതാവുകയും ചെയ്തു. മൂത്രം പോകുവാനായി ബൈപാസ് സര്‍ജറിയാണ് ഡോക്ടര്‍മാര്‍ ചെയ്തത്. യുറോളജിസ്റ്റ് അമിത് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
















