മധുര: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ പാര്‍ലമെന്റംഗം ശശികല പുഷ്പയ്‌ക്കും ഭര്‍ത്താവടക്കമുളള മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വീട്ടുജോലിക്കാരിയെ അനധികൃതമായി തടവില്‍ വച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഭര്‍ത്താവ് ലിംഗേശ്വര തിലഗനും മകന്‍ എല്‍. പ്രദീപ് രാജയ്‌ക്കുമെതിരെയാണ് കേസെടുത്തിട്ടുളളത്. ശശികലയുടെ വീട്ടില്‍ സഹോദരിയ്‌ക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നല്‍കിയത്. ശശികല തുത്തൂക്കുടിയിലെ മേയറായിരുന്ന 2011-2014 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.
അടുത്തിടെ ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡിഎംകെ എംപി തൃച്ചി ശിവയെകയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ഈമാസം ഒന്നിന് ഇവരെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. രാജ്യസഭാംഗമാണ് ശശികല. ഒരുനേതാവ് തന്നെ തല്ലിയെന്നും ജീവന് ഭീഷണിയുണ്ടെന്നും പിന്നീട് ഇവര്‍ സഭയില്‍ പറഞ്ഞിരുന്നു.
















