ന്യൂദൽഹി: പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നത് നിരോധിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
സെൽഫിയെടുക്കുന്നതിനിടെ ലോകത്ത് ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സംഭവിച്ചത് ഭാരതത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സെൽഫി നിരോധം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അപകടമുണ്ടാകാൻ സാധ്യതയുള്ള വിനോദ സഞ്ചാര മേഖലകളിൽ സെൽഫി നിരോധനം ഏർപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ പറഞ്ഞു.
സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി അപകട സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനുവരിയിൽ മുബൈ നഗരത്തിലെ 16 സെൽഫി അപകട മേഖലയുടെ പട്ടിക മുംബൈ പൊലീസ് സർക്കാരിന് സമർപ്പിച്ചിരുന്നു.
















