ഇംഫാല്‍: മണിപ്പൂരില്‍ ബിഎസ്എഫ് ക്യാമ്പ് ലക്ഷ്യമാക്കി ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ എഴ് വയസുകാരന് പരിക്കേറ്റതായാണ് സൂചന. ഇന്ന് രാവിലെയായിരുന്നു സ്‌ഫോടനം.
റിപ്പോര്‍ട്ടുകളനുസരിച്ച് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിനടുത്തുള്ള മോയ്‌റാങ് പുരല്‍ ഗ്രാമത്തിലായിരുന്നു സംഭവം.
മണിപ്പൂരിലെ സേനാപതി ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.
സ്‌ഫോടനമുണ്ടായതിന് തൊട്ടു പിന്നാലെ അന്വേഷണം നടത്തിയെങ്കിലും അക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍മാരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
















