Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം :ഉപവാസം നിര്‍ത്തി ഇറോം മോചിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:10 pm IST
in India

ഇംഫാല്‍: ഇറോം ചാനു ശര്‍മിള പതിനാറ് കൊല്ലത്തെ നിരാഹാരം അവസാനിപ്പിച്ചു. മണിപ്പൂരിലെ സൈനിക അക്രമങ്ങള്‍ക്ക് എതിരായ സമരം ജ്യൂസ് കുടിച്ചാണ് നിര്‍ത്തിയത്. അഞ്ച് ദിവസം ദ്രവഭക്ഷണമേ പാടുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പതിനാറ് വര്‍ഷം കട്ടിയുള്ള ഭക്ഷണം കഴിക്കാത്ത ഒരാള്‍ക്ക് ഒറ്റദിവസം കൊണ്ട് അത് ആരംഭിക്കാനാകില്ല.

ശര്‍മിള ഇന്നലെ ജയില്‍ ആശുപത്രിയില്‍ നിന്ന് മോചിതയായി. കോടതിയിലെത്തിയാണ് ഉപവാസം അവസാനിപ്പിച്ചത്. ശര്‍മിള വിവാഹം കഴിക്കും. രാഷ്‌ട്രീയത്തിലേക്ക് കടക്കും. തന്നെ സാധാരണ മനുഷ്യരെ പോലെ തന്നെ കാണണമെന്ന്് അവര്‍ അഭ്യര്‍ത്ഥിച്ചു. 2000ല്‍ സൈനിക വെടിവയ്‌പില്‍ പത്ത് പേര്‍ മരിച്ചതോടെയാണ് നിരാഹാരം ആരംഭിച്ചത്.

സംസ്ഥാനത്ത് സൈനികര്‍ക്കുളള പ്രത്യേക അധികാരം (അഫ്‌സ്പ) പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.

അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു. കഴിഞ്ഞ മാസം ഇരുപത്താറിനാണ് എല്ലാവരെയും ഞെട്ടിച്ച് ഉപവാസം നിര്‍ത്തുന്ന കാര്യം ശര്‍മിള പ്രഖ്യാപിച്ചത്. ഗോവയില്‍ താമസമാക്കിയ ബ്രിട്ടീഷ് പൗരനെയാണ് ഇവര്‍ വിവാഹം ചെയ്യുക. രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇറോം ശര്‍മിള പതിനായിരം രൂപയുടെ സ്വന്തം ജാമ്യത്തില്‍ പുറത്തിറങ്ങി.

ഈ മാസം 23ന് വീണ്ടും കോടതിയില്‍ ഹാജരാകണം. കോടതി നടപടികള്‍ക്ക് ശേഷം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് മോചിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇറോം ശര്‍മിളയുടെ അനുയായികള്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഇവരുടെ അമ്മ ശാഖിദേവി എത്തിയില്ല. സംസ്ഥാനത്ത് നിന്ന് അഫ്‌സ്പാ പിന്‍വലിക്കാതെ മകളെ കാണില്ലെന്ന് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയിരുന്നതാണ്.

ഇറോം ശര്‍മിള രാഷ്‌ട്രീയത്തിലിറങ്ങുന്നതിനെതിരെ വിഘടനവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. രാഷ്‌ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. വിദേശിയെ വിവാഹം കഴിച്ചാലും കൊല്ലുമെന്ന് ഭീഷണിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

പുതിയ വാര്‍ത്തകള്‍

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.