ന്യൂദല്‍ഹി: ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗത്തിന് പിന്നാലെ ദേശീയ പാത 91ല്‍ വീണ്ടും കൂട്ടമാനഭംഗം. നോയിഡയില്‍നിന്ന് ദേശീയ പാത 91ലൂടെ കാറിലെത്തിയ യുവതിയെ നാലുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയതായാണ് പരാതി.
പീഡനത്തിനുശേഷം അക്രമികള്‍ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന നാലുപേരും ഒളിവില്‍ പോയി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ദേശീയ പാത 91ല്‍ സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം 29ന് ഈ വഴിയിലൂടെ കാറില്‍ യാത്ര ചെയ്ത 40 വയസുകാരിയെയും മകളെയും ഒരുസംഘം ആളുകള്‍ മാനഭംഗത്തിനിരയാക്കിയിരുന്നു.
















