ശാസ്താംകോട്ട: നവജാതശിശു ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചു. കുന്നത്തൂര്‍ മാനാമ്പുഴ ചരുവിള വടക്കതില്‍ രതീഷ്-ഷീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗര്‍ഭധാരണം മുതല്‍ ഭരണിക്കാവില്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷീബ. പ്രസവതീയതിയില്‍ ഗൈനക്കോളജി ഡോക്ടര്‍ മാറുകയും പുതിയ ഡോക്ടര്‍ സ്‌കാനിംഗ് നടത്തിയശേഷം 21ന് വന്നാല്‍ മതിയെന്ന് മടക്കി അയക്കുകയുമായിരുന്നു. 6ന് രാവിലെ പ്രസവവേദന വന്ന ഷീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു. ചികിത്സാപിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മഹിളാമോര്‍ച്ച ജില്ലാസെക്രട്ടറി രമ്യാകൃഷ്ണന്‍, താലൂക്ക് വൈസ് പ്രസിഡന്റ് അംബികാഷാജി, പി.എസ്.ഗോപകുമാര്‍, എ.വിജയന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
















