പുനലൂര്‍:’നഗരത്തില്‍ കള്ളടാക്‌സികളുടെ എണ്ണം പെരുകുന്നതായി പരാതി. പ്രദേശത്തെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് ഇത്തരക്കാരെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നൂറിലധികം കള്ളടാക്‌സികളാണ് നിരത്തുകള്‍ കീഴടക്കിയിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ബന്ധപ്പെട്ട മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും യാതൊരുവിധ അനക്കവുമില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.
കള്ളടാക്‌സികളുടെ എണ്ണം പെരുകിയതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും ഓട്ടം തീരെ കുറവാണെന്നും ഇവര്‍ പറയുന്നു. കുടുംബങ്ങളും ദുരിതത്തിലാണ്. കള്ളടാക്‌സികളില്‍ കൂടുതലും ഇപ്പോള്‍ ഇറങ്ങുന്ന ആഡംബര കാറുകളാണെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരിന് അധികടാക്‌സ് നല്‍കി ഓടുന്ന തങ്ങളുടെ വിഷമം കാണാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ പറയുന്നു. വരുംദിവസങ്ങളില്‍ കള്ള ടാക്‌സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
















