പരവൂര്‍: പരവൂര്‍ നഗരസഭയില്‍ ശുചിത്വമിഷന്റെ ഭാഗമായി ക്ലീന്‍കേരള പദ്ധതിയില്‍ ശുചീകരണതൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപ്പാലിറ്റിയില്‍ ശുചീകരണം നടത്തുന്ന തൊഴിലാളികള്‍ പ്രധാന ജോലിക്കാരാണെന്നും അവരുടെ സേവനം മുനിസിപ്പാലിറ്റിയുടെ വികസനത്തില്‍ പ്രധാനഘടകമാണെന്നും ചെയര്‍മാന്‍ കെ.പി.കുറുപ്പ് പറഞ്ഞു. പതിനഞ്ചോളം വരുന്ന തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
















