ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളി(47)നെ ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തിടെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കത്തിനു ചുക്കാന്‍ പിടിച്ച നേതാവാണ് കാലികോ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണാചല്‍ പ്രദേശില്‍ വന്‍ രാഷ്‌ട്രീയ പ്രതിസന്ധിക്കു വഴിവച്ച് കാലിഖോ പുല്‍ മുഖ്യമന്ത്രിയായത്. 16 ന് മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം നാലരമാസം ഭരണത്തില്‍ തുടര്‍ന്നു. 2016 ജൂലായില്‍ ഉണ്ടായ സുപ്രീം കോടതി വിധിയ്‌ക്കുപിന്നാലെയാണ് രാജിവച്ചത്. കലിഖോ പുളിന്റെ നേതൃത്വത്തില്‍ 29 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ സമീപച്ചതോടെ സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു.
നേരത്തേ, ജിഗോംഗ് അപാംഗ് സര്‍ക്കാരില്‍ കാലിഖോ ധനമന്ത്രിയായിരുന്നു. കമാന്‍ മിഷ്മി ഗോത്രവര്‍ഗക്കാരനാണ് കാലിഖോ.















