ഇരിട്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10 ദേശീയ വിരമുക്തി ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രി പരിധിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളില്‍ വ്യാപകമായി കാണുന്ന വിര ബാധ മൂലം വിളര്‍ച്ചയും വളര്‍ച്ച കുറവും, വിശപ്പില്ലായ്‌മയും തുടങ്ങി മറ്റു പലവിധമുള്ള ആരോഗ്യപ്രശ്‌നങ്ങളും അത് കുട്ടികളില്‍ സൃഷ്ടിക്കുന്നു. വദന-മലാശയങ്ങള്‍ വഴി പകരുന്ന വിവിധതരത്തിലുള്ള വിരകളെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നിരുപദ്രവകരമായ അല്‍ബന്റസോള്‍ എന്ന മരുന്ന് നല്‍കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയും.
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവരുടെ മേല്‍ നോട്ടത്തില്‍ അദ്ധ്യാപാകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, എന്നിവരാണ് ഗുളിക നല്‍കുക ഇതിനുള്ള പരിശീലനം എല്ലാവര്‍ക്കും നല്കിക്കഴിഞ്ഞതായി ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ സേവനം നല്‍കുന്നതിനായി സൂപ്രണ്ട് ഉള്‍പ്പെടെ ഫിസീഷ്യന്‍ ഡോ. ആന്റോ വര്‍ഗ്ഗീസ്, ശിശുരോഗ വിദഗ്ദന്‍ ഡോ. കെ.വി. രതീഷ്, ആരോഗ്യ പ്രവര്‍ത്തകര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മ്മ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഇരിട്ടി മേഖലയിലെ ഉദ്ഘാടനം 10ന് ഉച്ചക്ക് 1മണിക്ക് ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. പത്രസമ്മേളനത്തില്‍ സൂപ്രണ്ടിനെ കൂടാതെ ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, ഹെല്‍ത്ത് സുപ്രവൈസര്‍ എം.ഒ. ദേവസ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍റഷീദ്, ജെ എച്ച് ഐ രാജേഷ് വി. ജയിംസ് എന്നിവര്‍ പങ്കെടുത്തു
















