ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നവരെയും യഥാര്‍ത്ഥ ഗോസംരക്ഷകരെയും തിരിച്ചറിയണമെന്ന് ആര്‍എസ്എസ്.
ഗോസംരക്ഷണത്തിന്റെ പേരില്‍ ചില സ്ഥലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അക്രമമഴിച്ചുവിടുന്നു. ഇത് ഗോസംരക്ഷണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നു.
ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനടപടി സ്വീകരിക്കണം. ഇത്തരക്കാര്‍ സമൂഹത്തില്‍ തുറന്നുകാട്ടപ്പെടണം. ആത്മാര്‍ത്ഥമായി സേവനം നടത്തുന്ന യഥാര്‍ത്ഥ ഗോസംരക്ഷകരെ ഇത്തരക്കാരുമായി കൂട്ടിക്കെട്ടരുതെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോസംരക്ഷണത്തിന്റെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ചിരുന്നു.
കാര്‍ഷികവൃത്തിയുടെ നട്ടെല്ലാണ് പശുക്കള്‍.
രാസവളം ഉപയോഗിച്ചുള്ള കൃഷിരീതിയില്‍ ലോകം ദുരിതമനുഭവിക്കുമ്പോള്‍ ഗോവിനെ ആധാരമാക്കിയുള്ള ജൈവകൃഷിരീതിക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു. അതിനാല്‍ ഗോവിനെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് എല്ലാ വിഭാഗം ജനങ്ങളും പുണ്യമായി കരുതുന്നു. ഗാന്ധിജിയെയും മാളവ്യയെയും പോലുള്ള നേതാക്കള്‍ പശു സംരക്ഷണം ജീവിതത്തിന്റെ ഭാഗമായി കരുതിയവരാണെന്ന് ഭയ്യാജി ജോഷി ഓര്‍മ്മിപ്പിച്ചു.
















