തിരുവനന്തപുരം: കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് തീവ്രവാദ സംഘടനകളും പാക്കിസ്ഥാനുമടക്കം എല്ലാവരോടും ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജമ്മു കശ്മീര്‍ നിയമസഭാംഗം മുഹമ്മദ് യൂസഫ് തരിഗാമി.
കശ്മീരിന്റെ രാഷ്‌ട്രീയ ചരിത്രവും വര്‍ത്തമാനകാല പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി സത്യസന്ധമായി ഇടപെട്ടാല്‍ മാത്രമേ പരിഹാരം സാധ്യമാകു. പുതുതലമുറയില്‍ പ്രതീക്ഷവയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനായ എന്‍. നരേന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1953 നു ശേഷം കശ്മീര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ ഇടപെടലുകളും ഉണ്ടായിട്ടില്ല. മുഴുവന്‍ ഭാരതീയരുടെയും ഐക്യദാര്‍ഢ്യം ഉണ്ടായാല്‍ മാത്രമേ കശ്മീരിലെ കുഴപ്പങ്ങള്‍ അവസാനിക്കൂ, തരിഗാമി പറഞ്ഞു.















