പാട്‌ന: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്കസ്ഥിതി രൂക്ഷമായി തുടരുന്നു. ഇന്നലെ രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 91 ആയി.
പൂര്‍ണിയ ജില്ലയിലാണ് ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്.
642 പഞ്ചായത്തുകളിലായി 33 ലക്ഷത്തോളം ആളുകളെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പൂര്‍ണിയ ജില്ലയില്‍ മാത്രം 28 പേര്‍ മരിച്ചു. അരാറിയ (21), കതിഹാര്‍ (15), സുപുവല്‍ (8), കിഷന്‍ഗഞ്ച് (5), മധേപുര (4), ഗോപാലഗഞ്ച് (4), ദര്‍ഭങ്ക (3), സഹസ്ര സരണ്‍ (1), മുസാഫര്‍ പൂര്‍ (1) എന്നിവിടങ്ങളിലും മരണമുണ്ടായി.
രണ്ടുലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചിരിക്കുന്നത്. കൂടാതെ 38,6449 പേര്‍ക്ക് വീടും നഷ്ടപ്പെട്ടിട്ടുണ്ട്. 464 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ഇവരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കുള്ള അടിയന്തിര വൈദ്യസഹായത്തിനായി 224 മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രദേശിക പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍.















