കുന്നത്തൂര്‍: നേതാക്കള്‍ തമ്മിലുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ശൂരനാട് ഏരിയാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച കാല്‍നട ജാഥ പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏഴംമൈലില്‍ ആരംഭിച്ച് ചക്കുവള്ളി ജംഗ്ഷനില്‍ സമാപിക്കേണ്ട കാല്‍നട പ്രചരണ ജാഥയാണ് മലനടയില്‍ നേതാക്കളുടെ ഭിന്നതയെ തുടര്‍ന്ന് അവസാനിപ്പിച്ചത്. പകുതിയോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാഥയില്‍ നിന്നും വിട്ടുനിന്നു. ജാഥ പാതിവഴിയില്‍ ഉപേക്ഷിച്ച നടപടി സിപിഎമ്മിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
















