ചവറ: ദേശീയപാതയില്‍ ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് എ.സി.പി രക്ഷകനായി. ദേശീയപാതയില്‍ ചവറ നല്ലേഴ്‌ത്ത് ജംഗ്ഷനില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. ബൈക്കില്‍ പോകുകയായിരുന്ന കുളങ്ങരഭാഗം മൂലപ്പുഴത്തറയില്‍ അനില്‍കുമാറിനെ (46)യാണ് പിറകില്‍ വരികയായിരുന്ന മത്സ്യ ലോറി ഇടിക്കുന്നത്. ഇടിയെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ച് വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. സംഭവ സമയം ഇതുവഴി വരികയായിരുന്ന കരുനാഗപ്പള്ളി എസിപി സുരേഷ്‌കുമാര്‍ വാഹനം നിര്‍ത്തി പരിക്കേറ്റയാളെ നീണ്ടകര താലൂക്കാശുപത്രിയിലെത്തിച്ചു.
















