കരുനാഗപ്പള്ളി: ബിജെപി തഴവ മേഖലാ സമിതിയുടെ നേതൃത്വത്തില്‍ തഴവ പഞ്ചായത്താഫീസിലേക്ക് മാര്‍ച്ചു നടത്തി. തഴവ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പര ധാരണയിലാണ് ഭരണം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. മുന്‍ കാലങ്ങളില്‍ തുടര്‍ന്നു വരുന്ന ഇരുമുന്നണികളുടേയും വീതം വയ്‌പ്പ് ഭരണത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് നാലു ബി.ജെ പി പ്രതിനിധികളും. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കോഴ വാങ്ങിനിയമനം നടത്തിയതിനും ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിനുമെതിരെയായിരുന്നു മാര്‍ച്ച്. മണ്ഡലം പ്രസിഡന്റ് എ.വിജയന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിമല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിയും തഴവ പഞ്ചായത്തംഗവുമായ ശരത്കുമാര്‍, അനൂപ്, രാജന്‍പിള്ള, രാജു, ഹരീഷ്, പ്രകാശ് പാപ്പാടി, പഞ്ചായത്ത് അംഗങ്ങളായ കെ.ലത, ദേവിവിമല്‍, വിപിന്‍ എന്നിവര്‍ സംസാരിച്ചു.
















