ഭിൻവാഡി: മഹാരാഷ്ട്രയിലെ ഭിൻവാഡിയിൽ ഇരുനില കെട്ടിടം തകർന്നു വീണു രണ്ട് പേർ മരിച്ചു. പുലർച്ചെ 6.45ന് മുംബൈയിൽ നിന്ന് വടക്ക് കിഴക്ക് 20 കിലോമീറ്റർ അകലെ ഭിൻവാഡിയിലായിരുന്നു അപകടം.
കെട്ടിടത്തില്‍ മൂന്നു കുടുംബങ്ങളാണ് താമസിച്ചുവന്നിരുന്നത്. തകർന്ന കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെന്ന് മുനിസിപ്പൽ അധികൃതർ റിപ്പോർട്ട് ചെയ്ത കെട്ടിടമാണ് തകർന്നുവീണത്. ദേശീയ ദുരന്ത നിവാരണസേന, അഗ്നിശമനസേന, ഹോംഗാർഡ്, അടക്കമുള്ളവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 31ന് മഹാരാഷ്ട്രയിലെ ജെ.ബി നഗറിൽ മൂന്നുനില കെട്ടിടം നിലംപതിച്ച് എട്ടു പേർ മരിച്ചിരുന്നു.















