ന്യൂദല്‍ഹി: കേരള വികസനവുമായി ബന്ധപ്പെട്ട് ജന്മഭൂമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 13ന് ദല്‍ഹിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്ഷവര്ദ്ധന്, രാജീവ് പ്രതാപ് റൂഡി, എംപിമാരായ മീനാക്ഷി ലേഖി, പ്രൊഫ. റിച്ചാര്‍ഡ് ഹേ, നളിന്‍ കാട്ടീല്‍ എന്നിവര്‍ക്ക് പുറമേ വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.















