Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാ​ടു​ക​ളു​ടെ​ ത​മ്പു​രാ​ന് സ്വ​സ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 07:08 pm IST
inVaradyam

പണ്ട് പണ്ട് കാടുകള്‍ക്കൊരു നാഥനില്ലായിരുന്നു. ആര്‍ക്കും കയറാം. കൈക്കരുത്തുണ്ടെങ്കില്‍ മരമാകെവെട്ടി കാടുവെളുപ്പിക്കാം. നിയമത്തെപ്പോലും നോക്കുകുത്തിയാക്കി പലരും കാടിനെ മുച്ചൂടും മുടിച്ചു. പച്ചപ്പ് ഒഴിഞ്ഞ മണ്ണില്‍ വന്യജീവികള്‍ ആശ്രയം തേടിയലഞ്ഞു. മേല്‍മണ്ണ് കുത്തിയൊലിച്ച് തണ്ണീര്‍ത്തടങ്ങള്‍ നികന്നു. വിവേകമില്ലാത്ത ഈ കൈക്കരുത്തിന് ആരെങ്കിലും തടയിടാത്ത പക്ഷം കാടായ കാടൊക്കെ കേവലം കഥയില്‍ ശേഷിക്കുമെന്ന അവസ്ഥ.

അപ്പോഴാണ് കാലം അതിനൊരാളെ കണ്ടെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട്.

വനരക്ഷയുടെ ആദ്യ അദ്ധ്യായം തുടങ്ങിയത് 1995 ല്‍. അന്ന് നീലഗിരി ജൈവമേഖലയില്‍ വരുന്ന ഗൂഢല്ലൂരിലൂടെ സഞ്ചരിക്കുകയായിരുന്നു ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട്. മലമുകളിലുടനീളം മരങ്ങള്‍ വെട്ടേറ്റ് നിലംപതിക്കുന്ന കാഴ്ചയാണ് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. വന്യജീവികള്‍ ചിതറിയോടുന്നു. താഴെവീണ വന്‍ മരങ്ങള്‍ വന്‍ കഷ്ണങ്ങളാക്കി താഴ്‌വരയിലേക്ക് ഉരുട്ടി വിടുന്നു. വഴിയിലെ സകല പച്ചപ്പും അരച്ചുതകര്‍ത്ത് മലഞ്ചുവട്ടിലെത്തുന്ന തടിക്കഷ്ണങ്ങള്‍ ലോറികളില്‍ നാഷണല്‍ ഹൈവേയിലെത്തിയാല്‍ പിന്നെ തരിമ്പും താമസമില്ല. കാടുകളിലെ മാഫിയ തലവന്മാര്‍ മരങ്ങളുടെ ജാതകം കുറിയ്‌ക്കുന്ന ദയനീയ അവസ്ഥ.

ഒരിക്കല്‍ തന്റെ കോവിലകത്തിന്റെ അധികാര സീമയില്‍ ഉണ്ടായിരുന്ന ആ സ്വകാര്യ വനശേഖരത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥ കണ്ട തിരുമുല്‍പ്പാടിന്റെ ഹൃദയം വേദനിച്ചു. ഇതില്‍ തനിക്കെന്തു ചെയ്യാനാവുമെന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുദിച്ച ചോദ്യം. കൃഷിത്തോട്ടങ്ങള്‍ പരിപാലിക്കുന്നതിനായി പ്രീഡിഗ്രി പൂര്‍ത്തിയാക്കും മുമ്പ് വിദ്യാലയം വിടേണ്ടിവന്ന തമ്പുരാന്‍ അധികം ചിന്തിച്ചില്ല. മിടുക്കനായ ഒരു വക്കീലിനെ കണ്ട് തന്റെ ഇംഗിതം ധരിപ്പിച്ചു.

നിയമം ലംഘിച്ചു നടക്കുന്ന വനനശീകരണത്തിനെതിരെ സുപ്രിം കോടതിയെ നേരിട്ടു സമീപിക്കാനായിരുന്നു അവരുടെ തീരുമാനം. അധികാരികള്‍ക്ക് നേരിട്ട് ഉത്തരവ് നല്‍കാന്‍ പരുവത്തില്‍ മന്‍ഡാമസ് എന്ന റിട്ടായിരുന്നു തിരുമുല്‍പ്പാട് കോടതിയില്‍ ഫയല്‍ ചെയ്തത്. വിവേചനമില്ലാത്ത വനനശീകരണത്തിന് അടിയന്തിരമായി തടയിടണം!.

കോടതി കേസ് പരിഗണിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് 1996 ഡിസംബര്‍ 12 ന് തന്നെ വിധിയും പ്രഖ്യാപിച്ചു. രാജ്യത്തെ വനങ്ങളിലെ മരം മുറിയ്‌ക്കും എല്ലാത്തരം വനേതര പ്രവര്‍ത്തനങ്ങള്‍ക്കും ഉടന്‍ നിരോധനം പ്രഖ്യാപിക്കുന്നതായിരുന്നു വിധി. വനം എന്ന വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ പറയുന്നതുതന്നെയെന്നും വ്യക്തമാക്കി. അവകാശികള്‍ ആരുതന്നെ ആയിരുന്നാലും എല്ലാ പ്രകൃതിദത്ത വനങ്ങളും ഇനിമേല്‍ സംരക്ഷിത വനങ്ങളായിരിക്കുമെന്നും ശക്തമായ ഭാഷയില്‍ കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ കീഴ് കോടതികളുടെ ഇടപെടല്‍ വേണ്ടെന്നും കോടതി പറഞ്ഞു.

അന്നാദ്യമായി കാട്ടിലെ മരങ്ങള്‍ക്കൊരു സംരക്ഷകനുണ്ടായി. അദ്ദേഹത്തെ പരിസ്ഥിതി നീതിശാസ്ത്രത്തിന്റെ അമരക്കാരനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.

കോടതി ഉത്തരവിന്റെ ഫലം അത്ഭുതാവഹമായിരുന്നു. രാജ്യത്തെ വനം മാഫിയ ഞെട്ടിത്തെറിച്ചു. കാടായ കാടുകളില്ലാം കോടാലിയുടെയും ഈര്‍ച്ചവാളിന്റേയും ശബ്ദം നിലച്ചു. കുദ്രേമുഖ്, ആരവല്ലി മേഖലകളിലെ മാര്‍ബിള്‍ ഖനനവും മറ്റിടങ്ങളിലെ പാറമടകളും അനിശ്ചിതത്വത്തിലായി. ഒറ്റയടിക്ക് 94 വാഗണ്‍ കാട്ടുതടിയാണ് അന്ന് പിടിച്ചെടുത്ത് കേസാക്കിയത്.

തിരുമുല്‍പ്പാടിന്റെ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധിയുടെ പ്രസക്തി കുറഞ്ഞില്ല. അതിന്റെ തുടര്‍ച്ചയായി ആയിരക്കണക്കിന് കേസുകള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തി. അവയൊക്കെ ആദ്യ മാന്‍ഡാമസ് റിട്ടിന്റെ തുടര്‍ച്ചയായി പരിഗണിക്കപ്പെട്ടു. വനസ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരുമ്പോള്‍ ‘ നൈറ്റ് പ്രസന്റ് വാല്യു’ എന്ന പേരില്‍ അത് ചെയ്യുന്നയാള്‍ ചുങ്കം കെട്ടണമെന്നും തിരുമുല്‍പ്പാട് കേസില്‍ കോടതി വിധിച്ചിരുന്നു.

അത് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിന് വേണ്ടി ഒരു അതോറിട്ടി (കോംപന്‍സേറ്ററി ആന്‍ഡ് പ്ലാനിങ് അതോറിട്ടി) രൂപം കൊണ്ടതും അന്നത്തെ കേസിന്റെ ബാക്കിപത്രം. പരിസ്ഥിതി കേസുകള്‍ക്കുവേണ്ടി മാത്രമായി 2010 ല്‍ ശക്തമായ അധികാരത്തോടുകൂടി ഒരു ഗ്രീന്‍ ട്രിബ്യൂണല്‍ രൂപീകൃതമായതും അങ്ങനെ തന്നെ.

വനം മാഫിയയുടെ സ്വാധീനത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് നടത്തിയ നീതിയുദ്ധത്തിന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ത്തന്നെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും സംഭവിച്ചത്. തീര്‍ച്ചയായും ഒരു ചരിത്രദൗത്യം പൂര്‍ത്തിയാക്കിയ വിടവാങ്ങല്‍. ഒരു മാഹാരാജ്യത്തെ മരങ്ങളുടേയും വനങ്ങളുടേയും രക്ഷകന്റെ വിടവാങ്ങല്‍. അവയൊക്കെ ഇലകള്‍ കൂമ്പി ഇങ്ങനെ മന്ത്രിച്ചിട്ടുണ്ടാവണം-കാടുകളുടെ തമ്പുരാന് സ്വസ്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

India

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.