കരുനാഗപ്പള്ളി: പുതിയകാവ് ചിറ്റുമൂലയില്‍ നിന്നും 400 ചാക്ക് റേഷനരി പിടികൂടി. യൂനുസ് കുഞ്ഞിന്റെ വീടിനോടു ചേര്‍ന്ന് കെട്ടിയ ഷെഡില്‍ സൂക്ഷിച്ചിരുന്ന റേഷനരിയാണ് പിടികൂടിയത്. സ്റ്റാര്‍ ബ്രാന്‍ഡിന്റെ പ്ലാസ്റ്റിക്ക് ചാക്കിലാക്കി ഇവിടെ നിന്നും അരി കടത്തുകയാണ് പതിവ്.
ഇവിടെ ഇതിനായി സ്ഥാപിച പുതിയ പാക്കിങ്ങ്‌മെഷ്യനും, നൂറുക്കണക്കിന് ചാക്കും, കടത്തികൊണ്ടു പോകാനുപയോഗിയ്‌ക്കുന്ന ലോറിയും പോലീസ് പിടിച്ചെടുത്തു. ജനറല്‍ മര്‍ച്ചന്റ് സ്‌റ്റോര്‍ എന്ന കടയുടെ മറവിലാണ് റേഷന്‍ കടത്ത് നടത്തിയിരുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എസിപി .ശിവപ്രസാദ്, സിഐ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റേഷനരി പിടികൂടിയത്.
















