കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളെ കുറിച്ച് മനസിലാക്കുന്നതിന് സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ നിന്നുള്ള സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, എന്നിവര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വിക്‌ടോറിയ ആശുപത്രിയില്‍ നടപ്പാക്കിവരുന്ന സ്വപ്‌നച്ചിറക് പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം, ആദിവാസി മേഖലയില്‍ നവജാത ശിശുമരണം ഒഴിവാക്കുന്നതിനായി നടപ്പാക്കിയ ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരം, ജില്ലാ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന വന്ധ്യതാനിവാരണ ക്ലിനിക്ക്, ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന തൈറോയ്ഡ് രോഗ ഗവേഷണകേന്ദ്രം, പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നടപ്പാക്കി വരുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം, സമഗ്ര നെല്‍കൃഷി വികസനം, പച്ചക്കറി വിത്തുല്‍പാദനം, സഞ്ചരിക്കുന്ന മൃഗാശുപത്രിയും മൃഗചികിത്സാ ക്യാമ്പും തുടങ്ങിയ പദ്ധതികള്‍ കേന്ദ്രസംഘത്തിന് മുന്നില്‍ വിശദമാക്കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ് കെ. ജഗദമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ.ജൂലിയറ്റ് നെല്‍സണ്‍, ഇ.എസ്.രമാദേവി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ. രാജശേഖരന്‍, സി.പി.പ്രദീപ്, എന്‍.രവീന്ദ്രന്‍, ഷീജ, സരോജിനി ബാബു, അഡ്വ. വേണുഗോപാല്‍, അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് ഉദ്യോഗസ്ഥരായ സജീവ് മാമ്പറ, ജ്യോതിഷ്‌കുമാര്‍, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
















