മുംബൈ: ആദ്യഭാര്യ റിയാപിള്ളയുമായി തെറ്റിപ്പിരിഞ്ഞ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന് ടെന്നീസില്‍ നിന്ന് പുതിയ പ്രണയിനി. തന്‍വി ഷായാണ് ലിയാന്‍ഡറിന്റെ പുതിയ തോഴിയെന്നാണ് ടെന്നീസ് ലോകത്തെ അഭ്യൂഹങ്ങള്‍.
മോഡലും സാമൂഹ്യപ്രവര്‍ത്തകയുമായ റിയയുമായി മകളുടെ സംരക്ഷണാവകാശത്തിന്റെ പേരില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അടുത്തിടെ ബ്രിട്ടണില്‍ നടന്ന വിംബിള്‍ഡണില്‍ ലിയാണ്ടറിനൊപ്പമുണ്ടായിരുന്നത് തന്‍വിയായിരുന്നു.
കഴിഞ്ഞ മാസം ചണ്ഢീഗഡില്‍ നടന്ന ഡേവിസ് കപ്പ് മത്‌സരങ്ങളിലും ലിയാണ്ടറിന്റെ കളി ആകാംക്ഷയോടെ വീക്ഷിച്ച് തന്‍വിയുയായിരുന്നു.
കളിയില്‍ നല്ല പ്രകടനം വീണ്ടെടുത്ത ലിയാണ്ടര്‍ ഇന്ത്യന്‍ ടെന്നിസിനെ ലോക ഭൂപടത്തില്‍ ഭദ്രമാക്കി സൂക്ഷിക്കാനുള്ള യാത്രകളിലാണെപ്പോഴും. പിന്തുണയായി തന്‍വിയും ഉണ്ടെന്നാണ് വാര്‍ത്തകള്‍.
















