കളമശേരി: കളമശേരി മേഖലയില്‍ വെള്ളക്കരം കുടിശിക വരുത്തിയെന്ന പേരില്‍ മുന്നറിയിപ്പില്ലാതെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതായി അക്ഷേപമുയരുന്നു. കളമശേരി അറഫാ നഗറില്‍ സാദിഖിന്റെ വീട്ടില്‍ 3600 രൂപയുടെ കുടിശ്ശികയുടെ പേരിലാണ് കുടിവെള്ളം ഇന്ന് രാവിലെ ഇല്ലാതാക്കിയത്. തുക അടയ്‌ക്കാനായി അര മണിക്കൂര്‍ സമയം ചോദിച്ചിട്ടും നല്‍കിയില്ലെന്ന് സാദിഖ് പറഞ്ഞു.
മുന്നറിയിപ്പില്ലാതെ രാവിലെ വീട്ടിലെത്തി ഉദേ്യാഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തതായി പരാതിപ്പെട്ടു.
















