കൊച്ചി : നഗ്നത പ്രദര്‍ശനത്തിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ച മലയാള ചിത്രം കഥകളി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നു. നീണ്ട പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ സെന്സര്ബബോര്ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കി.
അതേസമയം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ചിത്രത്തിലെ വിവാദ രംഗം ഒഴിവാക്കിയിട്ടില്ല. ചിത്രത്തിന് പ്രദര്‍ശനാനുമതി കിട്ടിയ വിവരം സംവിധായകന് സൈജോ കണ്ണാനിക്കല്‍ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ നായകന് കഥകളിവേഷം അഴിച്ചുവച്ച് പൂര്‍ണ നഗ്നനായി പോകുന്ന സീന്‍ ഉണ്ട് ഇത് ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
ആവിഷ്കാര സ്വതന്ത്ര്യത്തിനെതിരായ പോരാട്ടം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: