കൊല്ലം: അഭിഭാഷകര്‍ തെരുവ് ഗുണ്ടകളാകുന്നത് സമൂഹത്തിന് ആപത്താണെന്നും മാധ്യമങ്ങള്‍ ജനകീയ ശബ്ദങ്ങളാണെന്നും സര്‍ഗസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ആറ്റൂര്‍ ശരചന്ദ്രന്‍ പറഞ്ഞു.
ജനപക്ഷത്ത് നിന്നുകൊണ്ട് സാമൂഹിക നന്മ നിര്‍വഹിക്കുന്നത് മാധ്യമങ്ങളാണ്. ഗൂഢമായ പല കുറ്റകൃത്യങ്ങളും അഴിമതികളും ഭൂമാഫിയ ഇടപാടുകളും ഏതു ഭരണവര്‍ഗത്തിന്റെയും അഴിമതികള്‍ കൊണ്ടുവരുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്‍മെന്റ് വിപ്ലവ രക്തസാക്ഷി ദിനാചരണ സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആറ്റൂര്‍ ശരത് ചന്ദ്രന്‍, പത്മരാജു തുഷാരം, ടി.പി.ശശാങ്കന്‍, ജി.വിനോബന്‍ എന്നിവര്‍ സംസാരിച്ചു.
















