കൊല്ലം: ദശാവതാരങ്ങളില്‍ ശ്രേഷ്ഠമായ ശ്രീകൃഷ്ണാവതാരത്തിന്റെ മഹിമ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിന്റെ ശക്തി ഹിന്ദുവിന്റെ ‘ഭക്തിയാണെന്ന് പറഞ്ഞ അദ്ദേഹം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബാലഗോകുലം പ്രവര്‍ത്തകരുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു. ബാലഗോകുലം സംസ്ഥാന സമിതിയംഗം പി.കെ. വിജയരാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.
മുഖത്തല നീലമന ഇല്ലത്ത് പി.ആര്‍. നമ്പൂതിരി ദീപപ്രോജലനം നടത്തി. എസ്എന്‍ഡിപിയോഗം ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, വിശ്വകര്‍മ്മ സഭാ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. സുരേന്ദ്രന്‍, കെപിഎംഎസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ ഇത്തിക്കര, കെവിവിഎസ് ജില്ലാ സെക്രട്ടറി അയ്യപ്പ ചെട്ടിയാര്‍, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ആര്‍. ഗോപാലകൃഷ്ണന്‍, പി. അനില്‍കുമാര്‍, ഡി. രതീഷ് എന്നിവര്‍ സംസാരിക്കും.
















