കോട്ടയം: ഇന്ന് കര്‍ക്കിടക വാവ് ബലി. ജില്ലയിലെ ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും.
വേദഗിരി: ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലെ വാവുബലി ഇന്ന്. രാവിലെ മൂന്ന് മണി മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മാടപ്പള്ളി: മാടപ്പള്ളി ഭഗവതിക്ഷേത്രത്തില്‍ 6.30 മുതല്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തോടെ പിതൃപൂജ, തിലഹോമം, കൂട്ടനമസ്‌ക്കാരം എന്നിവ ആചരിക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബ്രഹ്മശ്രീ പി. കെ. കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
മാടപ്പള്ളി: എസ്എന്‍ഡിപി 774-#ാ#ം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ദേവക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി രാവിലെ 6.30 മുതല്‍ 10 വരെ ക്ഷേത്രം മേല്‍ശാന്തി പത്താമുട്ടം അരുള്‍ ശാന്തികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടത്തും. 12.30 ന് പിതൃപ്രീതിക്കും, പിതൃമോക്ഷത്തിനുമായി തിലഹവനം നടത്തുന്നതാണ്.
കൈനടി: കരുമാത്ര ക്ഷേത്രത്തില്‍ രാവിലെ 5 ന് നടതുറപ്പ് കര്‍ക്കട കവാവ് ദര്‍ശനം ഉണ്ണിയപ്പ പ്രസാദവിതരണം എന്നിവ നടക്കും.
വിനോദ്കൂമാര്‍ ജീവന്‍ രക്ഷാ സമിതി ധനസഹായശേഖരണ ഉദ്ഘാടനം നടത്തി.
പുന്നത്തുറ: ശ്രീകിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5മുതല്‍ കര്‍ക്കടകവാവുബലി ആരംഭിക്കും. ക്ഷേത്രതിരുസന്നിധിയിലെ മീനച്ചിലാര്‍ കടവില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് മീനടം നാരായണന്‍ ഇളയതിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിലഹവനവും സായൂജ്യ പൂജയും പ്രത്യേകം ഉണ്ടായിരിക്കും.
കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ഭദ്രവിളക്കു കര്‍മ്മസ്ഥാനത്തു പഞ്ചപിണ്ഡ ബലിതര്‍പ്പണവും കൂട്ടനമസ്‌കാരവും മോക്ഷ പ്രാപ്തിപൂജയും ഇന്നു രാവിലെ മുതല്‍ നടക്കും. കര്‍മ്മ സ്ഥാനം മഠാധിപതി ബ്രഹ്മശ്രീ മധുദേവാനന്ദതിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൈവാലം ചെറുകര പനയ്‌ക്കാത്തറ നാഗരാജാക്ഷേത്രം മേല്‍ല്‍ശാന്തി മോഹന്‍ദാസ് സഹകാര്‍മ്മികത്വവും വഹിക്കും.
കറുകച്ചാല്‍ : അയ്യപ്പക്ഷേത്രത്തില്‍ കര്‍ക്കടക വാവുദിനമായ ഇന്ന് രാവിലെ മുതല്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പിതൃപൂജനടക്കും.
വെട്ടിക്കാവുങ്കല്‍: മഹാദേവക്ഷേത്രത്തില്‍ വാവുബലിയും പിതൃപൂജയും ഇന്നുരാവിലെ മുതല്‍ നടക്കും.
നെത്തല്ലൂര്‍: ഏകാത്മതാ കേന്ദ്രത്തില്‍ ഇന്നു രാവിലെ മുതല്‍ ഓമനക്കുട്ടന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണം നടക്കും.
മാമുണ്ട: മുകുന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ ക്ഷേത്രക്കുളക്കടവില്‍ നെടുന്തോള്‍ ഇല്ലം ഉണ്ണികൃഷ്ണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണവും ക്ഷേത്രം മേല്‍ശാന്തി ചാലാപ്പള്ളി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പിതൃപൂജയും നടക്കും.
നെടുംകുന്നം: ശ്രീവല്ലഭ ക്ഷേത്രത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ പിതൃതര്‍പ്പണം, തിലഹവനം വിഷ്ണുപൂജ, പിതൃപൂജ എന്നിവ നടക്കും.
വെള്ളാവൂര്‍: തൃക്കണ്ണാപുരം മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ഇന്നു രാവിലെ മുതല്‍ ക്ഷേത്രക്കടവില്‍ നടക്കും. ഗിരീഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും
.കറുകച്ചാല്‍ : മണിമല ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലിയോടനുബന്ധിച്ച് ഇതിനു രാവിലെ മുതല്‍ പിതൃബലി തര്‍പ്പണവും അന്നദാനവും നടക്കും. ചടങ്ങുകള്‍ക്ക് മധുസൂദനന്‍ കര്‍ത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും.
















