Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എ​സ്.എ​ച്ച്. റാ​സ​ ​കാ​ലാ​തീ​ത​നാ​യ​ പ്ര​തി​ഭ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 12:49 pm IST
in Varadyam

ആധുനിക ചിത്രകലയില്‍ പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയായിരുന്നു സെയ്ദ് ഹൈദര്‍ റാസ. ചായപ്പലകയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ചിത്രകാരന്‍. ചിത്രരചനയില്‍ ബിന്ദുക്കളിലൂടെയുള്ള പര്യവേഷണമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ആത്മീയതയുമായി അദ്ദേഹം ബിന്ദുക്കളെ ബന്ധിപ്പിച്ചു. ബിന്ദുക്കള്‍, ത്രികോണങ്ങള്‍, വൃത്തങ്ങള്‍ എന്നിവകൊണ്ട് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം കൈയൊപ്പ് ചാര്‍ത്തി. പഞ്ചതത്വത്തില്‍ അധിഷ്ഠിതമായിരുന്നു റാസയുടെ ചിത്രങ്ങളിലെ നിറഭേദങ്ങള്‍. ചുവപ്പ്, നീല, കറുപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ ആ ചിത്രങ്ങള്‍ കൂടുതല്‍ തിളങ്ങി.

മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ 1922 ഫെബ്രുവരി 22നായിരുന്നു എസ്.എച്ച്. റാസയുടെ ജനനം. ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന സൈദ് മുഹമ്മദ് റാസിയായിരുന്നു പിതാവ്. 1946 ലാണ് സലോണിലെ ബോംബെ ആര്‍ട്ട് ഗ്യാലറിയില്‍ ഏകാംഗ ചിത്രപ്രദര്‍ശനം നടത്തുന്നത്. 1950-53 കാലഘട്ടത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ ഇ കോള്‍ നാഷണല്‍ സുപ്പീരിയര്‍ ഡെസ് ഡ്യൂക്ക്സ് ആര്‍ട്സില്‍ ഉന്നത പരിശീലനം നേടി. പഠനശേഷം യൂറോപ്പില്‍ ചുറ്റിസഞ്ചരിച്ചു. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.

1956 ല്‍ ഫ്രാന്‍സിലെ പരമോന്നത കലാബഹുമതിയായ പ്രിക്സ് ഡേ ലാ ക്രിട്ടിക്ക് പുരസ്‌കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ചുകാരനല്ലാത്ത ചിത്രകാരനായി റാസ.

കണ്ടും ചെയ്തും മടുത്ത ചിത്രരചനാശൈലിയില്‍ നിന്നും പുറത്തുകടന്ന് ചിത്രരചനയില്‍ പുതിയ ദിശ കണ്ടെത്തണമെന്ന ആഗ്രഹം ശക്തമാകുന്നത് 70 കാലഘട്ടത്തിലാണ്. അങ്ങനെയാണ് റാസ ഭാരതത്തിലേക്ക് മടങ്ങുന്നത്. അജന്ത,എല്ലോറ ഗുഹകള്‍ കണ്ടും, ബനാറസിലൂടെയും ഗുജറാത്തിലൂടെയും രാജസ്ഥാനിലൂടെയും നടത്തിയ യാത്രകളാണ് ഭാരതീയ സംസ്‌കാരത്തെ അടുത്തറിയുന്നതിനും പഠിക്കുന്നതിനും സഹായകമായത്.

ആ അന്വേഷണം ചെന്നവസാനിച്ചത് ബിന്ദുവിലാണ്. ഒരു ചിത്രകാരന്‍ എന്ന നിലയിലുള്ള പുനര്‍ജന്മമാണ് ബിന്ദുക്കളിലൂടെ അദ്ദേഹം നേടിയത്. കുട്ടിക്കാലത്തെ ഒരനുഭവവും അദ്ദേഹത്തെ ബിന്ദുക്കളിലേക്ക് അടുപ്പിച്ചുവെന്നും പറയാം. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് വേണ്ടത്ര ഏകാഗ്രതയില്ലാത്ത, വികൃതിയായ കുട്ടിയായിരുന്നു റാസ. അന്ന് ടീച്ചറായിരുന്ന നന്ദലാല്‍ ഝാരിയ നല്‍കിയ ശിക്ഷ ബ്ലാക് ബോര്‍ഡില്‍ അടയാളപ്പെടുത്തിയ ബിന്ദുവിലേക്ക് ഏകാഗ്രമായി നോക്കിയിരിക്കുകയെന്നതായിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന ബിന്ദുവിന് ബോധപൂര്‍വ്വമല്ലെങ്കിലും കുട്ടിക്കാലത്തെ ആ അനുഭവവും ഒരു കാരണമാകാം. തന്റെ ചിത്രങ്ങളില്‍ ബിന്ദുക്കളിലൂടെ മൂര്‍ത്തമായ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുകയായിരുന്നു റാസ.

ജ്യാമിതീയ അബ്‌സ്ട്രാക്ട് ചിത്രങ്ങള്‍ വേഗത്തില്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു എസ്. എച്ച്. റാസ. തത്വചിന്തയും പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇഴചേര്‍ന്നുനിന്നു. ഏതെങ്കിലും ഒരാശയത്തില്‍ അടിയുറച്ചുനില്‍ക്കുകയെന്നതായിരുന്നു റാസ സ്വജീവിതത്തില്‍ പകര്‍ത്തി, മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയ പാഠം. ഒരു കലാകാരനെ പൂര്‍ണനാക്കാന്‍ ഒരാശയം മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരു ആശയത്തില്‍ നിന്നുകൊണ്ട് അതിന്റെ വിഭിന്ന ഭാവങ്ങള്‍ കണ്ടെത്തുകയായിരുന്നു റാസ തന്റെ ജീവിതത്തിലുടനീളം.

കാലദേശങ്ങളേയും പ്രകൃതിയേയും പുരുഷനേയും ആധാരമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളേറെയും. അമൂര്‍ത്തവും അഗാധവുമായ ആ ചിത്രങ്ങള്‍ പൂര്‍ണമായിരുന്നു.

തന്റെ സൃഷ്ടികളെല്ലാം ആന്തരികമായ അനുഭവത്തിന്റേയും പ്രപഞ്ചനിഗൂഢതകളും ഉള്‍പ്പെട്ടുകൊണ്ടുള്ളതാണ്. നിറങ്ങളിലൂടെയും വരകളിലൂടെയും അത് രേഖപ്പെടുത്തുന്നുവെന്നാണ് എസ്.എച്ച്. റാസ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഭാരതചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരില്‍ ഒരാളായിരുന്നു എസ്.എച്ച്. റാസ. അത്രയും ഔന്നത്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അദ്ദേഹം വരച്ച സൗരാഷ്‌ട്ര എന്ന ചിത്രം 2010 ല്‍ 16.42 കോടി രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റുപോയത്. മാതൃരാജ്യത്തോടുള്ള ആദരസൂചകമായി 1983 ലാണ് റാസ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സൗരാഷ്‌ട്ര കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് അക്രലിക് മാധ്യമത്തിലാണ്.

നിറങ്ങളുടെ സംയോജനം ആരിലും അത്ഭുതമുളവാക്കും. ബിന്ദു എന്നത് അദ്ദേഹത്തിന് നിറങ്ങളുടെ ഭക്തിയായിരുന്നു. മനസ്സിനെതന്നെയാണ് ബിന്ദുവിലൂടെ അദ്ദേഹം അനാവരണം ചെയ്തിരുന്നത്. താന്ത്രിക് ചിത്രരചനാശൈലിയോട് സാമ്യമുള്ളതായിരുന്നു റാസയുടെ പെയിന്റിങ്ങുകള്‍. മറ്റൊരു സൃഷ്ടിയായ ലാ ടെറ 2014 ല്‍ 18.61 കോടി രൂപയ്‌ക്കാണ് വിറ്റത്.

പാരിസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് സഹപാഠിയും പില്‍കാലത്ത് ലോക പ്രശസ്ത ശില്‍പിയുമായി മാറിയ ജനീന്‍ മോന്‍ഗില്ലറ്റായിരുന്നു ജീവിതസഖി. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, ആറ് ദശാബ്ദക്കാലം ഫ്രാന്‍സില്‍ കഴിഞ്ഞ റാസ, 2002 ല്‍ ഭാര്യയുടെ മരണശേഷമാണ് ഭാരതത്തില്‍ തിരിച്ചെത്തുന്നത്. വര്‍ഷങ്ങളോളം ഫ്രാന്‍സിലായിരുന്നുവെങ്കിലും അദ്ദേഹം ഭാരതപൗരത്വം ഉപേക്ഷിച്ചിരുന്നില്ല എന്നത് സ്വരാജ്യത്തോടുള്ള അഗാധമായ സ്‌നേഹത്തിന്റെ തെളിവാണ്.

യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ റാസ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇതിനായി അദ്ദേഹം റാസ ഫൗണ്ടേഷനും തുടക്കം കുറിച്ചിരുന്നു. കൂടാതെ എഫ്.എന്‍. സൗസ, കെ.എച്ച്. ആര, എം.എഫ്. ഹുസൈന്‍, എച്ച്.എ.ഗാഡെ, എസ്.കെ ബത്റെ എന്നീ പ്രതിഭകള്‍ക്കൊപ്പം ചേര്‍ന്ന് ബോംബെ പ്രോഗസ്സീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. പരമോന്നത ബഹുമതികളായ പത്മശ്രീ(1981), പത്മഭൂഷണ്‍(2007), പത്മവിഭൂഷണ്‍(2013), ലളിതകലാ അക്കാദമി വിശിഷ്ടാംഗത്വവും നല്‍കി ഭാരതം അദ്ദേഹത്തെ ആദരിച്ചിരുന്നു.

മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍ 1981 ല്‍ നേടി. ഭാരതീയ ദര്‍ശനങ്ങളിലേക്ക് ചിത്രകലയെ ചേര്‍ത്തുപിടിച്ച ഇതിഹാസ ചിത്രകാരനെയാണ് എസ്.എച്ച്. റാസയുടെ വിയോഗത്തിലൂടെ നഷ്ടമായത്. എങ്കിലും അദ്ദേഹം അടയാളപ്പെടുത്തിയ ബിന്ദുക്കള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.