കുറച്ചു കാലങ്ങള്‍ക്ക് ശേഷം, മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ചിത്രം ആണിയറയില് ഒരുങ്ങുന്നു. ‘സീബ്രാവരകള്‍’ എന്ന് പേരിട്ട ഈ ചിത്രം ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിനു വേണ്ടി ഷംനാദ് എഫ്. നിര്‍മ്മിക്കുന്നു. ‘ക്രയോണ്‍സ്’ ‘താങ്ക് യൂ വെരി മച്ച്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിന്‍ ലാല്‍ ആണ് സംവിധായകന്.
പാര്‍ട്ടി സെക്രട്ടറിയായ മാധവന്റെ മകളും, പത്രപ്രവര്‍ത്തകയുമായ ഹന്ന, ചാനല്‍ എഡിറ്റര്‍ മായ, കേരള ദേശം പത്രത്തിന്റെ അക്കൗണ്ടന്റ് മേരി എന്നീ ശക്തരായ മൂന്ന് സ്ത്രി കഥാപാത്രങ്ങളാണ് സീബ്രാവരകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹന്നയെ, മേഘ്ന രാജ് അവതരിപ്പിക്കുന്നു. ചാനല്‍ എഡിറ്റര്‍ മായയെ ഷീലു ഏബ്രഹാമും, മേരിയെ ഹന്സിബാ ഹസനും അവതരിപ്പിക്കുന്നു.
‘സിങ്കം2’, ‘അപൂര്‍വ്വരാഗങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എല്‍. രാജയാണ് ഹന്നയുടെ പിതാവ് മാധവനായി വേഷമിടുന്നത്. ‘തകര’യിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സുരേഖയാണ് ഹന്നയുടേ മാതാവായി വേഷമിടുന്നത്. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നു.
ചിത്രത്തിന്റേ പൂജ ആഗസ്റ്റ് 17 ന് തിരുവനന്തപുരത്ത് നടക്കും. സെപ്റ്റംബര്‍ ആദ്യം തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം – ജെ. സേവ്യര്‍, ക്യാമറ – പ്രതീഷ് നെന്മാറ, ഗാനങ്ങള്‍ – രാജീവ് ആലുങ്കല്‍, സംഗീതം – പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ഫിനാന്‍സ് മാനേജര്‍ – കിഷോര്‍ കാഞ്ഞിരംപാറ, പ്രൊഡക്ഷന്‍ കണ്ട്രോളര് – ദാസ് വടക്കാഞ്ചേരി, ആര്‍ട്ട് – അനീഷ് കൊല്ലം, മേക്കപ്പ് – അനില്‍ നേമം, കോസ്റ്റ്യൂംസ് – ശ്രീജിത്ത് കുമാരപുരം, പി.ആര്. ഒ. – അയ്മനം സാജന്.
മോഹന്‍ ശര്‍മ്മ, സോണിയ, കലാഭവന്‍മണിയുടെ സഹോദരന് രാമകൃഷ്ണന്, വി. കെ. ബൈജു, അംബികാ മോഹന്‍, ശബരി കൃഷ്ണന്, റിംസി, ജയന് ചേര്‍ത്തല, ചാര്വ്വി, ശിവ സൂര്യ, സേതുലഷ്മി, സിബി ഏബ്രഹാം, ലഷ്മി സനല്‍ എന്നിവരോടൊപ്പം പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോനും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: